ബെംഗളൂരു: കോണ്‍ഗ്രസ് നേതാവിന്റെ സഹോദരന്റെ വസതിയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ ഒരു കോടി രൂപ കണ്ടെടുത്തു. വീടിന് സമീപത്തെ മരത്തിന് മുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. മരത്തിന്റെ മുകളില്‍ കെട്ടുകളാക്കി വെച്ചിരിക്കുന്ന പണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
മൈസൂരുവിലെ കോണ്‍ഗ്രസ് നേതാവ് അശോക് കുമാര‍് റായിയുടെ സഹോദരന്‍ സുബ്രഹ്മണ്യ റായിയുടെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. പുത്തൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അശോക് കുമാര്‍.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ വിവിധ ഏജന്‍സികള്‍ ഇതുവരെ 110 കോടി രൂപ പിടിച്ചെടുത്തുവെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു. പണമിടപാടുമായി ബന്ധപ്പെട്ട് 2,346 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊലീസും വ്യാപക തിരച്ചിലാണ് നടത്തുന്നത്. മെയ് 10നാണ് കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13ന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: