തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ ഉല്‍പ്പന്നങ്ങള്‍ക്കും പേറ്റന്റിനായി ചെലവായ തുക സര്‍ക്കാര്‍ നല്‍കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ് ഒന്നു മുതല്‍ ഈ തുകയ്ക്കായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പേറ്റന്റ് സപ്പോര്‍ട്ട് സ്കീമിലൂടെ വിദേശ പേറ്റന്റുകള്‍ക്ക് 10 ലക്ഷവും ഇന്ത്യന്‍ പേറ്റന്റിന് 2 ലക്ഷം രൂപയുമാണ് തിരികെ ലഭിക്കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് പേറ്റന്റ് സപ്പോര്‍ട്ട് പദ്ധതി നടപ്പിലാക്കുന്നത്.
വാണിജ്യസാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച് പേറ്റന്റ് നേടിയെടുക്കുന്ന സംരംഭകര്‍ക്ക് പേറ്റന്റ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കണ്സള്ട്ടേഷന് ഫീസ് ഉള്‍പ്പെടെയുള്ളവയ്ക്ക് ചെലവാകുന്ന തുക പദ്ധതിയിലൂടെ തിരികെ ലഭിക്കും.
ഉത്പന്നങ്ങള്‍ക്ക് പേറ്റന്റ് ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് അതിന്റെ ഏതു ഘട്ടത്തില്‍ ചെലവായ തുകയും തിരികെ ലഭിക്കുമെന്നത് ഇതിനെ ആകര്‍ഷകമാക്കുന്നു.
രജിസ്ട്രേഷന് സന്ദര്‍ശിക്കുക: https://startupmission.kerala.gov.in/schemes/patent-support
പ്രതികരിക്കാൻ ഇവിടെ എഴുതുക: