ലണ്ടന്‍: ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാല് ലക്ഷം പൗണ്ടിന്റെ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഇതില്‍ 50 ശതമാനം ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ക്കാണ്.
ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് കോളേജിലെത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ ഒരു പൊതു ഗവേഷണ സര്‍വ്വകലാശാലയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 300ലധികം ഇന്ത്യന്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് 200ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കി.
12 മുതല്‍ 15 ശതമാനം വരെ വാര്‍ഷിക നിരക്കില്‍ വളരുന്ന മൂന്നാമത്തെ വലിയ ആഗോള സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവെന്ന് ഡോ ജിതേന്ദ്ര സിംഗ് എടുത്തുപറഞ്ഞു. ഇന്ത്യ -ഇംപീരിയല്‍ ബന്ധം വിപുലീകരിക്കാന്‍ ധാരാളം അവസരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സ്വാധീനം സൃഷ്ടിക്കാനും ഇതിലൂടെ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: