മനസ്സിലുള്ള ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് നേരിട്ടെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2014 ഗാന്ധി ജയന്തി പിറ്റേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ ‘മന്‍കി ബാത്ത്’ മെയ്ദിന തലേന്ന് സെഞ്വറി തികയ്ക്കുകയാണ്.
ഒരോ മാസവും സാധാരണക്കാരന് അറിയേണ്ട കാര്യങ്ങളും രാജ്യം ചിന്തിക്കേണ്ട വിഷയങ്ങളും ലളിതഭാഷയിലും കാപട്യമില്ലാതെയും നരേന്ദ്രമോദി ആകാശവാണിയിലൂടെ വിവരിച്ചപ്പോള്‍ അത് ലക്ഷക്കണക്കിന് ആളുകള്‍ക്ക് പുതിയൊരു കാഴ്ചപ്പാടും ദിശയും നല്കി.
ഏറെ അനുഭവജ്ഞാനമുള്ള മോദിയുടെ മനസ്സു തുറക്കല്‍ പരിപാടി വ്യക്തിഗത സന്തോഷവും നല്കി. മന്‍കി ബാത്ത് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ‘നരേന്ദ്രമോദിയുടെ മനസ്സിലുള്ളത്’ എന്ന പേരില്‍ പുസ്തകം തയ്യാറാക്കാനായി എന്നതാണത്.
കുമ്മനം രാജശേഖരന് ബിജെപി അധ്യക്ഷനായപ്പോള് നടത്തിയ ‘കേരള വിമോചന യാത്ര’യില്‍ വിതരണം ചെയ്യാന്‍ ‘ജന്മഭൂമി’ പുറത്തിറക്കിയ പുസ്തകങ്ങളില്‍ ഒന്ന് ‘നരേന്ദ്രമോദിയുടെ മനസ്സിലുള്ളത്’ ആയിരുന്നു. മന്‍കി ബാത്തിനെ അടിസ്ഥാനമാക്കി മലയാളത്തിലിറങ്ങിയ ആദ്യ പുസ്തകം. അടിച്ച 5000 കോപ്പിയും ഒരുമാസത്തെ യാത്ര തീരും മുന്‍പ് വിറ്റു തീര്‍ന്നു എന്നത് മോദിയുടെ വിപണി മൂല്യത്തിന്റെ തെളിവ്.
ചിറ്റൂര്‍ സെന്റ് മേരീസ് യുപി സ്ക്കൂളിലെ കുട്ടികള്‍ക്കും കണ്ണൂര്‍ ആകാശവാണിക്കും പ്രശംസ ചൊരിഞ്ഞതിലൂടെ ആയിരുന്നു ആദ്യവര്‍ഷം കേരളം പരാമര്‍ശിക്കപ്പെട്ടത്.
പി്ന്നീട് കേരളം എത്രയോ തവണ മോദിയുടെ വാക്കിലൂടെ ലോകം അറിഞ്ഞു. കുമരകത്ത് കായലില്‍ നിന്നും മാലിന്യങ്ങള്‍ നീക്കുന്ന വികലാംഗനായ രാജപ്പന്, നൂറ്റിയഞ്ചാം വയസ്സില്‍ ആദ്യാക്ഷരം പഠിക്കുന്ന കൊല്ലത്തെ ഭാഗീരഥി അമ്മ, ഔഷധസസ്യങ്ങളെ കുറിച്ച് ആഴത്തില്‍ അറിവുള്ള പൊന്മുടിയിലെ ലക്ഷ്മിക്കുട്ടി അമ്മ, പക്ഷികളുടെയും മൃഗങ്ങളുടെയും ദാഹം ശമിപ്പിക്കുന്ന മുപ്പട്ടം നാരായണന്, എറണാകുളം സെയിന്റ് തെരേസ കോളേജിലെ വിദ്യാര്‍ത്ഥികള്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്, തൊഴിലുറപ്പു തൊഴിലാളികള്‍, ശബരിമലയിലെ ശുദ്ധീകരണ പ്രവര്‍ത്തങ്ങള്‍, ഇടുക്കിയിലെ അക്ഷര ഗ്രന്ഥശാല, ഇടമലക്കുടി ആദിവാസി ഗ്രാമം, ആയുര്‍വേദ ചികിത്സ……. കേരളം പലപ്രാവശ്യം മോദിയുടെ മനസ്സിലൂടെ കടന്നുപോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: