ന്യൂദല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉസ്ബെക്കിസ്ഥാന് പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ബഖോദിര്‍ കുര്‍ബനോവ്, ബെലാറൂസ് പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ വിക്ടര്‍ ഖ്രെനിന്‍, കിര്‍ഗിസ്ഥാന്‍ പ്രതിരോധ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ബെക്ബൊലോതോവ് ബി അസങ്കലിവിച്ച് എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
2023 ഏപ്രില്‍ 28ന് ന്യൂദല്‍ഹിയില്‍ നടന്ന എസ്സിഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രയോജനകരമായ വഴികള്‍ കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മൂന്ന് രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണത്തിന്റെ മുഴുവന്‍ ശ്രേണിയും യോഗങ്ങളില്‍ അവലോകനം ചെയ്തു. പരസ്പര താല്പര്യമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.
എസ്സിഒയുടെ പ്രതിരോധ മന്ത്രിയുടെ യോഗം പൂര്‍ത്തിയായതിന് ശേഷം എസ്സിഒ സെക്രട്ടറി ജനറല്‍ ഷാങ് മിംഗും രക്ഷാ മന്ത്രിയെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഏറ്റെടുത്തിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു. എസ്സിഒയുടെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ക്രിയാത്മകമായി സംഭാവന ചെയ്യാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്നാഥ് സിംഗ് സെക്രട്ടറി ജനറലിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: