Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആസൂത്രിതമായ അഴിമതി

സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് പല അഴിമതികളുടെയും കാര്യത്തിലെന്നപോലെ എഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതിയിലും കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പേരും ഉയര്‍ന്നുവന്നിരിക്കുന്നു. ഉപകരാര്‍ ലഭിച്ച പല കമ്പനികളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ബിനാമികളെപ്പോലെയാണെന്ന വിവരവും വെളിപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതും സര്‍ക്കാരിന്റെ പല കരാറുകളും ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ബന്ധംകൊണ്ടാണെന്ന് കരുതപ്പെടുന്നു.

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 27, 2023, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

അഴിമതിയില്‍ ആണ്ടുമുങ്ങി ഏഴുവര്‍ഷമായി തുടരുന്ന ഇടതുമുന്നണി ഭരണത്തിന്റെ വികൃതമുഖമാണ് ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാന്‍  എഐ ക്യാമറകള്‍ സ്ഥാപിച്ചതിലൂടെ പുറത്തായിരിക്കുന്നത്. ക്യാമറകള്‍ സ്ഥാപിക്കാനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി യഥാര്‍ഥത്തില്‍ ആവശ്യമുള്ളതിന്റെ പലമടങ്ങ് തുകയ്‌ക്ക് കരാര്‍ നല്കി കോടിക്കണക്കിന് രൂപ പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചതിന്റെ വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് കരാര്‍ നല്കുകയും പിന്നീട് തട്ടിക്കൂട്ടു കമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്കുകയും ചെയ്ത് വളരെ ആസൂത്രിതമായ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നത്. കരാര്‍ നല്കിയതിലെ പൊരുത്തക്കേടുകളും കള്ളക്കളികളും പുറത്തുവന്നതോടെ ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് വിശദീകരിക്കാന്‍ പോലും സര്‍ക്കാരിന്  കഴിയുന്നില്ല. കരാര്‍ ലഭിച്ച കെല്‍ട്രോണാണ് വിശദീകരണം നല്‌കേണ്ടതെന്നും, മോട്ടോര്‍വാഹന വകുപ്പല്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം തന്നെ അഴിമതി നടന്നിട്ടുള്ളതിന്റെ തെളിവാണ്. ക്രമക്കേടുകള്‍ വ്യക്തമായിരുന്നിട്ടും കെല്‍ട്രോണിന് കരാര്‍ നല്കിയത് മന്ത്രിസഭാ തീരുമാനമനുസരിച്ചാണെന്ന വസ്തുത മറച്ചുപിടിക്കുകയാണ് ഗതാഗതമന്ത്രി ചെയ്തത്. കെല്‍ട്രോണ്‍ നല്കിയ വിശദീകരണം ഉപകരാറുകളിലെ അഴിമതികളിലേക്ക് വെളിച്ചം വീശുകയും ചെയ്തു. സിപിഎമ്മിന് ഇക്കാര്യത്തില്‍ വിശദീകരണം നല്‌കേണ്ട ആവശ്യമില്ലെന്ന സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന അഴിമതിക്ക് അടിവരയിടുന്നതാണ്. ലൈഫ് മിഷന്‍ അഴിമതിയുടെ കാര്യത്തിലും ഗോവിന്ദന്‍ ഇത്തരമൊരു പ്രതികരണം നടത്തുകയുണ്ടായി.

സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് പല അഴിമതികളുടെയും കാര്യത്തിലെന്നപോലെ എഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നിലെ അഴിമതിയിലും കണ്ണൂരിലെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ പേരും ഉയര്‍ന്നുവന്നിരിക്കുന്നു. ഉപകരാര്‍ ലഭിച്ച പല കമ്പനികളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ബിനാമികളെപ്പോലെയാണെന്ന വിവരവും വെളിപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കാത്തതും സര്‍ക്കാരിന്റെ പല കരാറുകളും ഏറ്റെടുത്തിട്ടുള്ള ഊരാളുങ്കല്‍ ബന്ധംകൊണ്ടാണെന്ന് കരുതപ്പെടുന്നു. കെല്‍ട്രോണ്‍ ഒരു പൊതുമേഖലാ സ്ഥാപനമായതിനാല്‍ അതിന്റെ മറവില്‍ അഴിമതി നടത്തിയാല്‍ അത് കണ്ടുപിടിക്കാനാകില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്നുമുള്ള കുബുദ്ധിയാണ് സര്‍ക്കാര്‍ കാണിച്ചത്. അത് പാടെ പൊളിഞ്ഞിരിക്കുന്നു. പരസ്പരധാരണയോടെ നുണപറഞ്ഞ് അഴിമതി മറച്ചുപിടിക്കാമെന്ന തന്ത്രം വിജയിച്ചില്ല. അഴിമതിയുടെ കാര്യത്തില്‍ പ്രതിപക്ഷമായ യുഡിഎഫിനെ സര്‍ക്കാര്‍ ഭയക്കുന്നില്ല. അവരെ നിശ്ശബ്ദരാക്കേണ്ടത് എങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടാളികള്‍ക്കും നന്നായറിയാം.  ബ്രഹ്മപുരം അഴിമതിയെക്കുറിച്ച് വലിയ കോലാഹലമുയര്‍ത്തിയ കോണ്‍ഗ്രസ്സും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഇപ്പോള്‍ അതിനെക്കുറിച്ച് ഒരക്ഷരവും മിണ്ടുന്നില്ലല്ലോ. അഴിമതി വ്യക്തമാവുകയും സര്‍ക്കാരിന് വിശദീകരണമൊന്നും നല്കാനില്ലാത്തതിനാലുമാണ് ഇപ്പോള്‍ എഐ ക്യാമറാ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പിണറായി ഭരണത്തില്‍ അഴിമതികള്‍ ഒതുക്കുകയെന്നതാണ് വിജിലന്‍സിന്റെ പണിയെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്. അഴിമതിക്കെതിരെ ആരെങ്കിലും കോടതിയില്‍ പോകുന്നതിനെ പ്രതിരോധിക്കുന്നതിനാണ് വിജിലന്‍സിനെ രംഗത്തിറക്കിയിട്ടുള്ളത്.

മറഞ്ഞുപോയ നിറചിരി

നാടകത്തിലും സിനിമയിലുമായി നാലുപതിറ്റാണ്ടുകാലം മലയാളികളെ പൊട്ടിച്ചിരിപ്പിച്ച മാമുക്കോയ വിടപറഞ്ഞിരിക്കുന്നു. പരിമിതമായ ചുറ്റുപാടില്‍ ജനിച്ച് കഷ്ടപ്പാടുകളിലൂടെ വളര്‍ന്ന ഒരു മനുഷ്യന്‍ അഭിനയത്തോടുള്ള സഹജമായ താല്പര്യംകൊണ്ട് നാടകരംഗത്ത് എത്തിച്ചേരുകയായിരുന്നു. സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ  മാമുക്കോയ കെ.ടി. മുഹമ്മദിന്റെയും വാസു പ്രദീപിന്റെയുമൊക്കെ നാടകങ്ങളിലൂടെ വലിയ നടനായി മാറുകയായിരുന്നു. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ പ്രവേശിച്ച് ഈ രംഗത്തെ വിജയഘടകമായി മാറി. അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകമനസ്സില്‍ കയറിക്കൂടി.  അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും സത്യന്‍ അന്തിക്കാടിന്റെയും പ്രിയദര്‍ശന്റെയും സിദ്ദിഖ് ലാലിന്റെയുമൊക്കെ സിനിമകളിലൂടെ മിഴിവുറ്റ കഥാപാത്രങ്ങള്‍ക്ക് ജന്മം നല്കുകയും ചെയ്തു. ജഗതിയും ഇന്നസെന്റും മാമുക്കോയയും നര്‍മത്തിന്റെ ത്രിമൂര്‍ത്തികളായി നിലകൊണ്ടു. വലിയ ജീവിതാനുഭവങ്ങള്‍ സ്വന്തമാക്കുകയും സിനിമയ്‌ക്കുപുറത്ത് താരപരിവേഷങ്ങളില്ലാതെ ജീവിക്കുകയും ചെയ്ത മാമുക്കോയയ്‌ക്ക് മൗലികമായ നിലപാടുകളുണ്ടായിരുന്നു. മതതീവ്രവാദത്തെ ശക്തമായി വിമര്‍ശിക്കാന്‍ മടിച്ചില്ല. കലയെ സ്‌നേഹിക്കുകയും സാമൂഹ്യപ്രതിബദ്ധത പുലര്‍ത്തുകയും മനുഷ്യനന്മയില്‍ വിശ്വസിക്കുകയും ചെയ്ത ഈ നടന് ഞങ്ങളുടെ ആദരാഞ്ജലി.

Tags: keralaആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്അഴിമതിCamera
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാരക്കുണ്ടില്‍ വീണ്ടും കടുവാ സാന്നിധ്യം

Kerala

കേരളത്തില്‍ 182 കോവിഡ് ബാധിതര്‍, കോട്ടയം ജില്ലയില്‍ 57, ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Article

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി; രാഷ്‌ട്രീയ മൗഢ്യങ്ങളുടെ ബാക്കിപത്രം

India

പ്രത്യേക പാർലമെന്റ് സമ്മേളനം രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല : രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

Lord Shiva

ശിവന്റെ പ്രധാന ചിഹ്നങ്ങൾ സൂചിപ്പിക്കുന്നതെന്താണെന്ന് നോക്കാം

അമേരിക്കയിൽ എംബസി ജീവനക്കാർ വെടിയേറ്റ് മരിച്ചു; സൈനിക നടപടികളെ വിമർശിക്കുന്ന യൂറോപ്യൻ നേതാക്കളെ കുറ്റപ്പെടുത്തി ഇസ്രായേൽ

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

ദേശീയപാത നിര്‍മാണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി : രാജീവ് ചന്ദ്രശേഖര്‍

കോട്ടയത്ത് റോഡ് മുറിച്ച് കടക്കവെ കാറിടിച്ച് യുവതി മരിച്ചു

ബംഗ്ലാദേശ് സൈനിക തലവന്‍ വഖാര്‍ ഉസ് സമന്‍ (ഇടത്ത്) ബംഗ്ലാദേശ് ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് (വലത്ത്)

മുഹമ്മദ് യൂനസുമായി ബംഗ്ലാദേശ് സൈന്യം ഇടയുന്നു; യുഎസ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യസുരക്ഷ അടിയറവയ്‌ക്കാന്‍ സമ്മതിക്കില്ലെന്ന് സൈന്യം

ഭര്‍ത്താവും ഭാര്യയും തമ്മിലുളള തര്‍ക്കം പരിഹരിക്കാന്‍ എത്തിയ പൊലീസുകാരന് വെട്ടേറ്റു

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ല: ജയിലില്‍ നിരാഹാരം തുടങ്ങി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies