ന്യൂദല്‍ഹി : വടക്കാഞ്ചേരി ലൈഫ് മിഷന്‍ കോഴക്കേസുമായി തനിക്ക് ബന്ധമില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍. സുപ്രീംകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കേസില്‍ കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്‍ പദ്ധതിക്കായി യുണിടാക്കിനെ തെരഞ്ഞെടുത്തത് യുഎഇ കോണ്‍സുലേറ്റാണ് സംസ്ഥാന സര്‍ക്കാരിനോ തനിക്കോ ഇതില്‍ ബന്ധമില്ല. യുണിടാക്ക് കമ്പനിയുമായി സാമ്പത്തിക ഇടപാട് നടത്തിയത് സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുള്‍പ്പെടുന്ന യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണ്. യൂണിടാക്കിനെ തെരഞ്ഞെടുത്തത് യുഎഇ കോണ്‍സുലേറ്റാണെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. സ്വപ്ന സുരേഷിനെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിന് പരിചയപ്പെടുത്തിയത് താനാണ്. എന്നാല്‍ തനിക്ക് സ്വപ്‌നയുടെ ലോക്കറുമായി ബന്ധമല്ല. അഭിഭാഷകരായ മനു ശ്രീനാഥ്, സെല്‍വിന്‍ രാജ എന്നിവരാണ് ശിവശങ്കറിന് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്.
ശിവശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുണ്ടെന്നും, ഭരണതലത്തില്‍ ഏറെ സ്വാധീനമുണ്ടെന്നും വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് കേരള ഹൈക്കോടതി കേസില്‍ ജാമ്യം നിഷേധിച്ചത്. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ അറസ്റ്റിനും ജയില്‍വാസത്തിനും ശേഷവും സര്‍ക്കാരിലെ സുപ്രധാന പദവിയില്‍ തന്നെ ശിവശങ്കര്‍ തിരിച്ചെത്തി. വിരമിക്കുന്നതുവരെ ശിവശങ്കര്‍ ഈ തസ്തികയില്‍ തുടര്‍ന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട് ജയില്‍ വാസം അനുഭവിച്ചെങ്കിലും ശിവശങ്കറിന്റെ ഔദ്യോഗീക ഇത് ബാധിച്ചിട്ടില്ല. ജാമ്യം ലഭിച്ചാല്‍ കേസിനെ അത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: