Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കൊച്ചി വാട്ടര്‍ മെട്രോ: ഒരു സ്വപ്‌ന സാക്ഷാത്കാരം

കേരളത്തിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ്ഓഫ് ചെയും. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് (ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) കൊച്ചി വാട്ടര്‍ മെട്രോ. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ അഭിമാനകരമാണിത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 25, 2023, 05:00 am IST
in Article

പിണറായി വിജയന്‍

(കേരള മുഖ്യമന്ത്രി)

കേരളത്തിന്റെ സ്വപ്‌നപദ്ധതികളില്‍ ഒന്നായ കൊച്ചി വാട്ടര്‍ മെട്രോ ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ മറ്റൊരു ഉറപ്പുകൂടി യാഥാര്‍ത്ഥ്യമാവുകയാണ്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫഌഗ്ഓഫ് ചെയ്യുന്ന കൊച്ചി വാട്ടര്‍ മെട്രോ ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോ സംവിധാനമാണ്. മാത്രമല്ല, ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ തന്നെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് (ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) കൊച്ചി വാട്ടര്‍ മെട്രോ. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ അഭിമാനകരമാണിത്.  

ഒരുകാലത്ത് ജലഗതാഗത സംവിധാനങ്ങളെ നല്ല നിലയില്‍ ഉപയോഗിച്ചിരുന്ന നാടാണ് കേരളം. പില്‍ക്കാലത്ത് അവ വേണ്ടവണ്ണം ഉപയോഗിക്കപ്പെടാതെ പോയി. എന്നാല്‍ അവയ്‌ക്കുള്ള സാധ്യതകളെ കാലാനുസൃത നവീകരണത്തോടെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദേശീയ ജലപാത നവീകരിക്കുന്നതും ഇപ്പോള്‍ കൊച്ചി വാട്ടര്‍ മെട്രോ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നതും എല്ലാം ആ വീക്ഷണം പ്രാവര്‍ത്തികമാക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്. ഇത്തരം ഇടപെടലുകളിലൂടെ അത്യാധുനിക സൗകര്യങ്ങളുള്ളതും വേഗതയേറിയതുമായ പൊതുഗതാഗത സംവിധാനങ്ങള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നടപ്പിലാവുകയാണ്.  

കൊച്ചിയുടെ ഗതാഗതമേഖലയ്‌ക്കും വിനോദസഞ്ചാരത്തിനും പുതിയ കുതിപ്പേകുന്ന, നാടിന്റെയാകെ അഭിമാനമായ കൊച്ചി വാട്ടര്‍ മെട്രോയ്‌ക്ക് 1,136.83 കോടി രൂപയാണ് ചെലവു വരുന്നത്.  ഈ തുകയില്‍ ജര്‍മ്മന്‍ ഫണ്ടിംഗ് ഏജന്‍സിയായ കെഎഫ്ഡബ്ല്യൂവിന്റെ വായ്‌പയും സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള നിക്ഷേപവും ഉള്‍പ്പെടുന്നുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമായാണ് ഹൈക്കോര്‍ട്ട്-വൈപ്പിന്‍ ടെര്‍മിനലുകളില്‍ നിന്നും വൈറ്റില-കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമുള്ള സര്‍വ്വീസ് ആരംഭിക്കുന്നത്. ഗതാഗതക്കുരുക്കില്‍പ്പെടാതെ 20 മിനിറ്റില്‍ താഴെ സമയം കൊണ്ട് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ടെര്‍മിനലില്‍ എത്താം. വൈറ്റിലയില്‍ നിന്നാകട്ടെ 25 മിനിറ്റിനകം കാക്കനാട്ട്  എത്താനാകും. പദ്ധതി പൂര്‍ണ്ണതോതില്‍ സജ്ജമാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും.  

കൊച്ചിന്‍ കപ്പല്‍നിര്‍മ്മാണശാലയാണ് കൊച്ചി വാട്ടര്‍ മെട്രോയ്‌ക്കു വേണ്ട ബോട്ടുകള്‍ തയ്യാറാക്കുന്നത്. അലൂമിനിയം ഉപയോഗിച്ചു നിര്‍മ്മിക്കുന്ന അത്യാധുനിക ഡിസൈനിലുള്ള ഈ ബോട്ടുകള്‍ ഭാരംകുറഞ്ഞവയാണ്. അവയിലെ ലിഥിയം ടൈറ്റനേറ്റ് ഓക്‌സൈഡ് (എല്‍റ്റിഒ) ബാറ്ററികള്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നവയാണ്. മാത്രമല്ല, അവ വേഗത്തില്‍ ചാര്‍ജ്ജുചെയ്യാനാവുകയും ചെയ്യും. ഇന്ന് വ്യാവസായികാടിസ്ഥാനത്തില്‍ ലഭ്യമായവയിലെ ഏറ്റവും മികച്ച ബാറ്ററികളാണവ. ഈ ബോട്ടുകളില്‍ ഏറ്റവും നൂതനമായ ഗതിനിയന്ത്രണ-ആശയവിനിമയ സംവിധാനങ്ങളുണ്ട്. യാത്രക്കാര്‍ക്ക് ഇത്രയധികം സുരക്ഷിതവും സുഖപ്രദവുമായ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനോടകം തന്നെ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്‌കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്‌സ് അവാര്‍ഡ് 2022ല്‍ കൊച്ചി വാട്ടര്‍ മെട്രോയ്‌ക്ക് ലഭിച്ചിരുന്നു. ഭിന്നശേഷി സൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്.  

തുച്ഛമായ തുകയില്‍ സുരക്ഷിത യാത്രയാണ് ശീതികരിച്ച ഇലക്ട്രിക് ബോട്ടുകളില്‍ ജനങ്ങളെ കാത്തിരിക്കുന്നത്. ബോട്ടുയാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര, പ്രതിമാസ പാസ്സുകളുമുണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും. കൊച്ചി വണ്‍ ആപ്പ് വഴി ഡിജിറ്റലായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ഇത്തരം സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് കൊച്ചി വാട്ടര്‍ മെട്രോ ഒരു സംയോജിത ജലഗതാഗത സംവിധാനമാണെന്ന് പറയുന്നത്.  

കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണെന്ന് പൊതുവില്‍ വിലയിരുത്തപ്പെടുന്ന നഗരമാണ് കൊച്ചി. കൊച്ചിയിലും കൊച്ചിക്കു ചുറ്റുമുള്ള 10 ദ്വീപുകളിലും കാര്യമായ ജനവാസമുണ്ട്. ദ്വീപുകളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസത്തിനും ഉപജീവനത്തിനും ഉള്‍പ്പെടെ ഏത് പ്രധാന കാര്യത്തിനും കൊച്ചി നഗരവുമായി നിരന്തരം ബന്ധപ്പെടേണ്ടതായി വരുന്നുണ്ട്. അതിനു സഹായകരമായ ബോട്ടുസര്‍വീസുകള്‍ നിലവിലുണ്ടെങ്കില്‍പ്പോലും അവ അപര്യാപ്തമാണ് എന്നതായിരുന്നു പൊതുവിലുള്ള വിലയിരുത്തല്‍. ആ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ജലഗതാഗത സംവിധാനം ദ്വീപുവാസികളുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോടൊപ്പം ദ്വീപുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനു വഴിതെളിക്കുകയും ചെയ്യും.  

ആദ്യ ഘട്ടത്തില്‍ തന്നെ വാട്ടര്‍ മെട്രോയിലൂടെ പ്രതിദിനം 34,000 പേര്‍ക്ക്  യാത്ര ചെയ്യാന്‍ കഴിയും. ഇത് കൊച്ചിയുടെ നഗരവീഥികളിലെ തിരക്കും കൊച്ചി നഗരത്തിന്റെ കാര്‍ബണ്‍ ഫുഡ്പ്രിന്റും കുറയ്‌ക്കാന്‍ സഹായിക്കും. പദ്ധതി പൂര്‍ണ്ണസജ്ജമാകുന്നതോടെ പ്രതിവര്‍ഷ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 44,000 ടണ്ണിന്റെ കുറവു വരുത്താന്‍ കഴിയും. ആ നിലയ്‌ക്ക്, കേരളത്തെ കാര്‍ബണ്‍ ന്യൂട്രലാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വലിയ ഊര്‍ജ്ജം പകരും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളില്‍ രാജ്യത്തിനാകെത്തന്നെ മാതൃകയായിത്തീര്‍ന്നിട്ടുള്ള കേരളം നഗരഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാന്‍ പോവുകയാണ്. നമ്മള്‍ ഒത്തൊരുമിച്ച് സൃഷ്ടിക്കുന്ന നവകേരളത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് മാതൃകാപരമായ പൊതുഗതാഗത സൗകര്യങ്ങള്‍. അതില്‍ പ്രധാനപ്പെട്ടതാണ് കൊച്ചി വാട്ടര്‍ മെട്രോ.  ഇന്ന് അത് ഓരോ കേരളീയന്റെയും സ്വപ്‌നസാക്ഷാത്ക്കാരമാവുകയാണ്.

Tags: keralanarendramodiPrime Ministerkochiകൊച്ചി വാട്ടര്‍ മെട്രോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം
Kerala

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.