കൊച്ചി: കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് ബിജെപിയില്‍. ഇദ്ദേഹം ഉടന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. മുതിര്‍ന്ന നേതാവ് പ്രകാശ് ജാവദേക്കറില്‍ നിന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി. തോമസ് കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്മാന് സ്ഥാനവും രാജിവെച്ചത്. യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്ടര്‍ ടി. തോമസ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവേളയില്‍ പ്രമുഖരായ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ത നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. വൈകാതെ ഇവരുടെ പേരുവിവരങ്ങള്‍ അറിയിക്കും. ക്രൈസ്തവ സമൂഹത്തില്‍ നിന്ന് നല്ല പിന്തുണ ബിജെപിക്ക് കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയോടെ ഇത് വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: