തിരുവനന്തപുരം: ലോകത്തിനു മുന്നില്‍ സനാതന ആശയങ്ങള്‍ ഇന്ന് കടുത്ത വെല്ലുവിളിയും ഏറ്റവും നല്ല അവസരവും നേരിടുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടനിലുള്‍പ്പെടെ സനാതനധര്‍മ്മത്തെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം നടക്കുന്നു. കുട്ടികളില്‍ ഹിന്ദുധര്‍മ്മത്തെ താഴ്ത്തിക്കെട്ടുന്ന വിധത്തിലുള്ള പ്രചാരണം അടിച്ചേല്‍പ്പിക്കുന്നു. ഹിന്ദുധര്‍മ്മം ഒരു കാട്ടുസമ്പ്രദായമാണ് എന്ന് പഠിപ്പിക്കുന്നതായി രക്ഷകര്ത്താക്കള്ക്കിടയില് നടത്തിയ സര്‍വെയില്‍ പറയുന്നു. ഇതൊരു സംഘടിത നീക്കമാണ്. ഭാരതത്തെ അടക്കിഭരിച്ചവര്‍ വീïും അതിനുള്ള കോപ്പുകൂട്ടുകയാണ്. ഇതിനെതിരെ നമ്മുടെ പ്രസ്ഥാനങ്ങള്‍ സടകുടഞ്ഞെഴുന്നേല്‍ക്കണം.സ്വന്തം സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന തരത്തില്‍ രാജ്യം മുന്നേറുകയാണ്.
കാലം സനാതനധര്മ്മത്തിനനുകൂലമായി മാറിക്കൊïിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു. ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മകുമാരി ഷീബ സംസാരിച്ചു. ജയശ്രീഗോപാലകൃഷ്ണന്‍ അധ്യക്ഷനായി..
ഹൈന്ദവ ഏകീകരണത്തിലൂടെ ദേശീയോദ്ഗ്രഥനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി അനന്തപുരിയില്‍ നടന്ന് വരുന്ന ഹിന്ദുമഹാസമ്മേളനത്തിന്റെ പതിനൊന്നാമത് സമ്മേളനത്തിന് ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഗായത്രിഹോമത്തോടെയാണ് അഞ്ചു ദിവസത്തെ സമ്മേളനം തുടങ്ങിയത്.
‘നാരീശക്തി രാഷ്ട്ര നവനിര്‍മാണത്തിന്’ എന്നതാണ് സമ്മേളനത്തിന്റെ ആപ്തവാക്യം. ഉദ്ഘാടന സമ്മേളനത്തില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സുകുമാരാനന്ദജി എന്നിവര്‍ വേദിയില്‍ ഒരുക്കിയ മൂന്ന് നിലവിളക്കുകള്‍ തെളിച്ചതോടെ ഹിന്ദുമഹാസമ്മേളനത്തിന് തുടക്കമായി. വര്‍ണ, ജാതി ആന്‍ഡ് കാസ്റ്റ് സന്ധ്യാവന്ദനം എന്നീ പുസ്തകങ്ങളുടെ പ്രകാശനം സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി നിര്‍വഹിച്ചു. സമ്മേളനത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പ്രൊഫ. ജി. ബാലചന്ദ്രന് നായര്‍ പുരസ്കാരം അധ്യാപകനായ ഡോ. കെ.ആര്. ഉണ്ണികൃഷ്ണന് സമ്മാനിച്ചു. ഡോ. ഇ.എം.സി. നായര്‍, ചലച്ചിത്ര സംവിധായകന് രാമസിംഹന് എന്നിവരെയും സമ്മേളനം ആദരിച്ചു.
ഹിന്ദുധര്‍മ്മപരിഷത്ത് ചെയര്മാന് എസ്. രാജശേഖരന് നായര്‍ അധ്യക്ഷനായി. പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായി, സ്വാമി ചിദാനന്ദപുരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമി സുകുമാരാനന്ദജി, സ്വാമി ഹരിഹരാനന്ദ, മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍, ലളിതാ കസ്തൂരി, സി.കെ. കുഞ്ഞ്, സ്വാഗത സംഘം ചെയര്മാന് എം.ആര്. ഗിരീഷ് കുമാര്‍, നാരീശക്തി ചെയര്‍പേഴ്സണ്‍ ജയശ്രീ ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: