തിരുവനന്തപുരം: 3200 കോടിയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഏപ്രില്‍ 24ന് പ്രധാനമന്ത്രി മോദി കേരളത്തില്‍ എത്തുന്നതിന്റെ ഭാഗമായി കേരളം മോദിയെ കാത്തിരിക്കുന്നു(#KeralamAwaitsModi) എന്ന ടാഗ് ട്രെന്‍ഡിങ്ങായി. അതിര്‍ത്തികള്‍ക്കപ്പുറം സ്വാധീനമുള്ള, നേതൃപാടവം കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഒരു സവിശേഷ അതിഥിയെ വരവേല്‍ക്കുകയാണ് ഏപ്രില്‍ 24ന് എന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍.
പ്രചോദിപ്പിക്കാനും നയിക്കാനും ഇന്ത്യയിലുടനീളവും അപ്പുറവുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കുന്നതിന്റെയും പേരിലാണ് നരേന്ദ്രമോദി സ്പെഷ്യല്‍ആകുന്നതെന്ന് അര്‍പിത ശൈവ്യ കുറിക്കുന്നു.
മുണ്ടുടുത്ത് നടന്നുപോകുന്ന മോദിയുടെ വീഡിയോ വെച്ചുള്ള പ്രൊമോഷനുകളും ഈ ടാഗില്‍ കാണാം. കേരളത്തെ കൊള്ളയടിക്കുന്ന യുഡിഎഫും എല്‍ഡിഎഫും വേണ്ട എന്ന ജനങ്ങളുടെ വികാരമാണ് ഈ ടാഗിനെ ട്രെന്‍ഡിങ്ങാക്കിയതെന്ന് ചിലര്‍ പറയുന്നു.
ഏപ്രിൽ 24ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023 പരിപാടിയെ യുവാക്കൾ വൻ ആവേശത്തൊടെയാണ് കാത്തിരിക്കുന്നത്. തേവര സെക്രട്ട് ഹാർട്ട് കോളേജ് മൈതാനത്തിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാൻ വിദേശത്ത് നിന്നുമുള്ള യുവജനങ്ങൾ അടക്കം എത്തുന്നുണ്ട്. ഒന്നരലക്ഷം പേർ ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതേ ആവേശം തന്നെയാണ് സമൂഹമാദ്ധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ഇതേ ദിവസം ആയിരങ്ങൾ പങ്കെടുക്കുന്ന റോഡ് ഷോയും കൊച്ചിയിൽ നടക്കും.
റോക്കറ്റ് വിക്ഷേപണം പിഴച്ചതിനെ തുടര്‍ന്ന് സങ്കടപ്പെട്ട ഐഎസ് ആര്‍ഒ ചെയര്‍മാന്‍ ശിവനെ മോദി ആശ്വസിപ്പിക്കുന്നതിന്റെ ചിത്രവും ചിലര്‍ പങ്കുവെച്ചിട്ടുണ്ട്. കേരളത്തെ മോദിവല്‍ക്കരിക്കാന്‍ ആവേശപൂര്‍വ്വം കേരളത്തിന്റെ യുവത്വം എന്ന ടാഗ് ലൈനോടെ യുവത്തിന്റെ വീഡിയോകളും പലരും പങ്കുവെച്ചിട്ടുണ്ട്.
കേരളത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസവും തൊഴിലും ഇല്ലെന്നതുള്‍പ്പെടെയുള്ള വിവിധ പ്രതിസന്ധികള്‍ യുവം 2023 ചര്‍ച്ച ചെയ്യുമെന്ന് മോദിയെ വരവേറ്റുകൊണ്ടുള്ള ട്വീറ്റില്‍ യുവമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായ രാഘവ് ഗണേശന്‍ പറയുന്നു.
വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി ആധുനിക ഇന്ത്യയുടെ മുഖമാണ്. അത് കേരളത്തില്‍ ഓടുന്നതില്‍ അഭിമാനം എന്ന് പറഞ്ഞുകൊണ്ട് ബിജെപി മഹിളാ മോര്‍ച്ച കേരളയും മോദിയുടെ വരവിനെ ആശംസിക്കുന്നു.
മോദിയുടെ സന്ദര്‍ശനം കേരളത്തില്‍ വികസനത്തിന്റെയും അവസരങ്ങളുടെയും പുരോഗതിയുടെയും പുതിയ പ്രഭാതത്തിന് തുടക്കം കുറിയ്‌ക്കുമെന്ന് യുവം പരിപാടിയുടെ വീഡിയോ പങ്കുവെച്ച്എ .കെ. ആന്‍റണിയുടെ മകന്‍ അനില്‍ കെ. ആന്‍റണി കുറിച്ചു.
ചരിത്രമെഴുതാന്‍ ഏറ്റവും കൂടുതല്‍ യുവാക്കളുടെ സംഘം ഉള്ള രാജ്യമാണ് ഇന്ത്യയെന്നറിയുന്ന മോദി യുവാക്കളുടെ റോള്‍ മോഡലാണെന്ന് ഒരു പ്രവര്‍ത്തകന്‍ യുവം പോസ്റ്രര്‍ പങ്കുവെച്ച് കുറിക്കുന്നു.
നരേന്ദ്രമോദിയുടെ ഈ കേരള സന്ദർശനം ചരിത്രത്തിന്റെ ഭാഗമാകും.മുന്പെങ്കുമില്ലാത്ത വിധം യുവജനത നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകളെ അംഗീകരിച്ചു തുടങ്ങി. ക്രൈസ്തവ ജനത മോദിയുടെ കീഴിലാണ് സുരക്ഷ എന്ന് പരസ്യമായി പ്രഖ്യാപിച്ചു അണിനിരക്കുന്നു. – ഒരു ഹൈന്ദവ പ്രവര‍്ത്തകന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: