ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ചാര്‍ധാം യാത്രയ്ക്ക് തുടക്കം. ഗംഗോത്രി ധാമിന്റെയും യമുനോത്രി ധാമിന്റെയും വാതിലുകള്‍ തുറന്നതോടെയാണ് ചാര് ധാം യാത്രയ്ക്ക് തുടക്കമായത്.
വേദമന്ത്രോച്ചാരണങ്ങള്‍ക്കിടയില്‍ ഗംഗോത്രി ധാമിന്റെ വാതിലുകള്‍ ഉച്ചയ്ക്ക് 12.35 നും യമുനോത്രി ധാമിന്റെ വാതിലുകള്‍ ഉച്ചയ്ക്ക് 12.41 നും തുറന്നു. മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി യമുനോത്രിയില്‍ എത്തിയിരുന്നു.
അടുത്ത ആറ് മാസം ഭക്തര്‍ക്ക് ഗംഗോത്രി ധാമും യമുനോത്രി ധാമും സന്ദര്‍ശിക്കാനാകും. കേദാര്‍നാഥ് ധാമിന്റെ വാതിലുകള്‍ ഈ മാസം 25 നും ബദരീനാഥ് ധാമിന്റെ വാതിലുകള്‍ 27 നും തുറക്കും. തീര്‍ത്ഥാടര്‍ക്ക് വെള്ളം, വൈദ്യുതി,ശുചിമുറി പ്രഥമശുശ്രൂഷ തുടങ്ങിയ സൗകര്യങ്ങള്‍ സര്‍ക്കാര്‍ സജ്ജമാക്കി. ആരോഗ്യ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: