ശ്രീനഗര്‍ :ജമ്മുകാശ്മീരിലെ പൂഞ്ചില്‍ വ്യാഴാഴ്ച സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീല്‍ ബുള്ളറ്റുകളുമെന്ന് റിപ്പോർട്ട്. ഫോറന്‍സിക് സംഘം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുകയാണ്. സംഭവത്തില്‍ 12 പേരെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയില്‍ എടുത്തു.
സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. സൈനികരുടെ ട്രക്കിന് നേര്‍ക്ക്് ഇരുവശങ്ങളില്‍ നിന്നും ഭീകരര്‍ വെടിയുതിര്‍ത്തു എന്നാണ് എന്‍ഐഎ കണ്ടെത്തിയത്. കവചം തുളയ്‌ക്കാന്‍ ശേഷിയുള്ള ചൈനീസ് നിര്‍മ്മിത 7.62 എംഎം സ്റ്റീല്‍ കോര്‍ ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്.
ടൈമറോ റിമോട്ടോ ഉപയോഗിച്ച സ്്‌ഫോടനം നടത്താന്‍ കഴിയുന്നവയാണ് സ്റ്റിക്കി ബോംബുകള്‍. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളള സൈനികനെ പരിശോധിച്ച മൂന്ന് പാരാമെഡിക്കല്‍ ഉദ്യോഗസ്ഥരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ജമ്മുകാശ്മീരില്‍ സൈന്യവും പൊലീസും അര്‍ദ്ധസൈനിക വിഭാഗവും ചേര്‍ന്ന് വന്‍ തെരച്ചില്‍ നടത്തുകയാണ്. 2000 കമാന്‍ഡോകളെ തെരച്ചിലിനായി വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: