ടെക്‌സാസ് : ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും അയയ്‌ക്കാന്‍ രൂപകല്‍പ്പന ചെയ്ത സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് ആദ്യ പരീക്ഷണ പറക്കലിനിടെ പൊട്ടിത്തെറിച്ചു. ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ റോക്കറ്റാണിത്.
വ്യാഴാഴ്ച ടെക്‌സാസിലെ ബൊക്ക ചിക്കയിലുള്ള സ്വകാര്യ സ്‌പേസ് എക്‌സ് വിക്ഷേപണ കേന്ദ്രമായ സ്റ്റാര്‍ബേസില്‍ നിന്ന് രാവിലെ ഭീമന്‍ റോക്കറ്റ് വിജയകരമായി കുതിച്ചുയര്‍ന്നു.ആദ്യഘട്ടം മൂന്ന് മിനിറ്റിനുള്ളില്‍ വേര്‍പെടുത്താന്‍ നിശ്ചയിച്ചിരിരുന്നു. എന്നാല്‍ വേര്‍പിരിയല്‍ നടക്കാത്തതിനാല്‍ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.
യാത്രക്കാരില്ലാതെയുളള പരീക്ഷണ വിക്ഷേപണമാണ് നടത്തിയത്. വിക്ഷേപണത്തില്‍ നിന്ന് നിരവധി കാര്യങ്ങള്‍ പഠിക്കാനായെന്നും അടുത്ത വിക്ഷേപണം ഏതാനും മാസങ്ങള്‍ക്കുളളില്‍ ഉണ്ടാവുമെന്നും സ്‌പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: