ന്യൂദല്‍ഹി: സ്റ്റാഫ് സെലക്ഷന് കമ്മീഷന് മള്‍ട്ടിടാസ്കിംഗ് (നോണ്‍ടെക്നിക്കല്‍) സ്റ്റാഫ് (എസ്എസ്സി എംടിഎസ്) പരീക്ഷ, 2022, സിഎച്ച്എസ്എല്‍ പരീക്ഷ, 2022 എന്നിവ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളില്‍ നടത്തുന്നതിന് അംഗീകാരം നല്‍കിയതായി കേന്ദ്ര പേഴ്സണല്‍, പൊതു പരാതികള്‍, പെന്ഷന് വകുപ്പ് മന്ത്രി ഡോ ജിതേന്ദ്ര സിംഗ് അറിയിച്ചു.
ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ, മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി (മെയ്തിയും), കൊങ്കണി എന്നീ 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പര്‍ തയ്യാറാക്കും. ഈ തീരുമാനം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍/പ്രാദേശിക ഭാഷയില്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിനും അവരുടെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
എംടിഎസ് പരീക്ഷയുടെ വിജ്ഞാപനം നേരത്തെ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. 2023 മെയ്-ജൂണ്‍ മാസങ്ങളില്‍ സിഎച്ച്എസ്എല്‍ പരീക്ഷയുടെ ബഹുഭാഷാ വിജ്ഞാപനം പുറപ്പെടുവിക്കും. ബഹുഭാഷയിലുള്ള ആദ്യ പരീക്ഷ (എംടിഎസ് 2022) മെയ് രണ്ടു മുതല്‍ ആരംഭിക്കും. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ഭാഷകളും ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
പ്രാദേശിക യുവാക്കളെ അവരുടെ മാതൃഭാഷയില്‍ പരീക്ഷ എഴുതാനുള്ള അവസരം ഉപയോഗപ്പെടുത്താനും രാജ്യത്തെ സേവിക്കുന്നതിനായി വന്‍തോതില്‍ പങ്കാളികളാകാനും പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഗവണ്മെന്റുകള് വിപുലമായ പ്രചാരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: