ന്യൂദല്‍ഹി : ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ചര്‍ച്ച നടത്തുകയാണെന്ന് റഷ്യന്‍ വ്യാപാര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഡെനിസ് മാന്റുറോവ് . ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഡെനിസ് മാന്റുറോവ്.
ഇരു രാജ്യങ്ങളിലെയും വിപണികളിലേക്ക് പരസ്പരം പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയങ്ങളില്‍ ഇന്ത്യയും റഷ്യയും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് മാന്റുറോവ് പറഞ്ഞു. റഷ്യയും യുറേഷ്യന്‍ സാമ്പത്തിക കമ്മീഷനും ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ശക്തമാക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ സ്വതന്ത്ര വ്യാപാര കരാര്‍ മാറ്റം കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. ന്യൂദല്‍ഹിയില്‍ നടന്ന ഇന്ത്യ-റഷ്യ ബിസിനസ് ഡയലോഗ് 2023നെ അഭിസംബോധന ചെയ്യുൂകയായിരുന്നു അദ്ദേഹം. ഇന്ത്യ-റഷ്യ പങ്കാളിത്തം സമകാലിക കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും സുസ്ഥിരമായ ബന്ധങ്ങളില്‍ ഒന്നാണെന്ന് ജയശങ്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: