മുംബൈ: ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കറുടെ മകന് അര്ജുന് തെണ്ടുല്‍ക്കര്‍ മുംബയ് ഇന്ത്യന്‍സിന് വേണ്ടി കളത്തിലിറങ്ങി. ഐപിഎല്ലില്‍ ആദ്യമായാണ് അര്ജുന് കളിക്കുന്നത്. 2022ലെ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് മുംബൈ ഇന്ത്യന്‍സ് അര്ജുന് തെണ്ടുല്‍ക്കറെ നേടിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ ഏഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും ഏഴ് ലിസ്റ്റ് എ, 9 ടി ട്വന്റ്ി മത്സരങ്ങളും കളിച്ചിട്ടുണ്ട് അര്ജുന് തെണ്ടുല്‍ക്കര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരേ ഫ്രാഞ്ചൈസിയില്‍ വരുന്ന ആദ്യത്തെ അച്ഛനും മകനുമായിരിക്കുകയാണ് അര്ജുന് തെണ്ടുല്‍ക്കറും സച്ചിന് തെണ്ടുല്‍ക്കറും. ഐപിഎല്‍ തുടങ്ങിയത് മുതല്‍ വിരമിക്കും വരെ മുംബൈ ഇന്ത്യന്‍സിലായിരുന്നു സച്ചിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: