ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് ഇരട്ട ഗോളുമായി കളം നിറഞ്ഞ കളിയില്‍ മാഞ്ചസിറ്റര് സിറ്റിക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെസ്റ്റര്‍ സിറ്റിയെ അവര്‍ തകര്‍ത്തു. 13-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയും 25-ാം മിനിറ്റിലുമായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍. ജോണ്‍ സ്റ്റോണ്‍സാണ് ഒരു ഗോള്‍ നേടിയത്.
വിജയത്തോടെ 30 കളികളില്‍ നിന്ന് 70 പോയിന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. അതേസമയം മറ്റൊരു മത്സരത്തില്‍ ചെല്‍സി തോല്‍വി വഴങ്ങി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്രൈറ്റണാണ് നീലപ്പടയെ അട്ടിമറിച്ചത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് സ്വന്തം മൈതാനത്ത് ചെല്‍സി വഴങ്ങിയത്.
42-ാംമിനിറ്റില്‍ വെല്‍ബാക്ക്, 69-ാം മിനിറ്റില്‍ എന്‍സിസോ എന്നിവരാണ് ബ്രൈറ്റണിനായി ഗോള്‍ നേടിയത്. മറ്റ് കളികളില്‍ ടോട്ടനം പരാജയപ്പെട്ടപ്പോള്‍ ക്രിസ്റ്റല്‍ പാലസും ഫുള്‍ഹാമും ആസ്റ്റണ്‍ വില്ലയും വിജയം നേടി. എഎഫ്സി ബേണ്സ്മൗത്താണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ടോട്ടനത്തെ അട്ടിമറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: