ഗുവാഹത്തി:ജനങ്ങളുടെ താല്പര്യങ്ങള്ക്കൊത്ത് പ്രവര്‍ത്തിക്കുന്നതിനാലാണ് വടക്ക് കിഴക്കന്‍ മേഖല കീഴടക്കാന്‍ ബിജെപിയ്ക്ക് സാധിച്ചതെന്ന് പ്രധാനമന്ത്രി മോദി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു എയിംസിന്റെയും (ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) മൂന്ന് മെഡിക്കല്‍ കോളെജുകളുടെയും ഉദ്ഘാടനം അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴും ഡോക്ടര്‍മാരുടെ കാര്യത്തില്‍ വലിയ ക്ഷാമം ഇന്ത്യ നേരിടുന്നു. അതുകൊണ്ട് കൂടുതല്‍ മെഡിക്കല്‍ കോളെജുകള്‍ സ്ഥാപിക്കുന്നത് ആരോഗ്യരംഗത്തെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ 9,000ല്‍ പരം ജനൗഷധികള്‍ തുറന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. വോട്ട് ബാങ്കിനല്ല, ജനങ്ങളുടെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ കീഴില്‍ വികസനത്തിന്റെ കാറ്റേല്‍ക്കുന്ന വടക്ക് കിഴക്കന്‍ ഇന്ത്യയ്ക്ക് ആദ്യത്തെ എയിംസ് (ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അസമില്‍ എത്തുകയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരാന്‍ പോകുന്ന മറ്റ് മൂന്ന് മെഡിക്കല്‍ കോളെജുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി നിര്‍വ്വഹിച്ചു. വിഷുവിന് തുല്യമായ റൊംഗാലി ബിഹു ആഘോഷത്തിന്റെ ഭാഗമായി മോദി എല്ലാവര്ക്കും ആശംസ നേര്‍ന്നു. ഈ ആഘോഷവേളയില്‍, ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യവിസനക്കാര്യത്തില് വടക്ക് കിഴക്കന്‍ മേഖലയ്ക്കും അസമിനും പുതിയ കരുത്ത് ലഭിക്കുകയാണ്. വടക്ക് കിടക്കന് സംസ്ഥാനങ്ങല്‍ക്ക് ഒരു എയിംസും അസമിന് മൂന്ന് മെഡിക്കല്‍ കോളെജുകളും ലഭിക്കുകയാണ്. മോദി പറഞ്ഞു.
ചടങ്ങളില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: