ചെന്നൈ : എം. കരുണാനിധി, മകനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തുടങ്ങി ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം നേതാക്കളുടെയും ബന്ധുക്കളുടേയും സ്വത്തുക്കള്‍ 1,34,31,70,00,00,00,000. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ. അണ്ണാമലൈ വെള്ളിയാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഡിഎംകെ ഫയല്‍സ് എന്ന പേരില്‍ തമിഴ്‌നാട് ഡിഎംകെ നേതാക്കളുടെ അഴിമതി വിവരങ്ങള്‍ പുറത്തുവിടുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നതാണ്.
കരുണാനിധി, എം.കെ. സ്റ്റാലിന്‍, സഹോദരി കനിമൊഴി, കായിക മന്ത്രി ഉദയനിധി സ്റ്റാലിന്‍, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി, ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊന്‍മുടി, മുനിസിപ്പാലിറ്റി മന്ത്രി കെ.എന്‍. നെഹ്റു, മുതിര്‍ന്ന നേതാക്കളായ ടി ആര്‍ എന്നിവരുടെ സ്വത്തുവിവരങ്ങള്‍ അടങ്ങിയ വീഡിയോ അദ്ദേഹം പ്ലേ ചെയ്തു. ബാലു, കനിമൊഴി, ഭര്‍ത്താവ് ശബരീശന്‍. ദുര്‍ഗ സ്റ്റാലിന്‍, ശബരീശന്‍ (എംകെ സ്റ്റാലിന്റെ മരുമകന്‍), സെന്താമാരി, (സ്റ്റാലിന്റെ സഹോദരി), ദയാനിധി മാരന്‍, മുരസൊലി മാരന്‍, സണ്‍ ടിവി നെറ്റ്വര്‍ക്ക് സിഇഒ, എം.കെ. അഴഗിരി (കരുണാനിധിയുടെ മകന്‍), ധയാനിധി അഴഗിരി എന്നിവരുടെ സ്വത്ത് വിവരങ്ങളാണ് ഇതില്‍ പറയുന്നത്.
ഇതുപ്രകാരം കനിമൊഴിക്ക് 830 കോടിയുടെ സ്വത്തുക്കലുണ്ട്. കലാനിധി മാരന്‍- 12,450 കോടി, ഉദയനിധി സ്റ്റാലിന്‍- 2039 കോടി, ടിആര്‍ ബാലു- 10,841 കോടി രൂപ, കതിര്‍ ആനന്ദ്- 2923 കോടി, ലോക്സഭാ എംപി- എസ്. ജഗത് രക്ഷകന്‍- 50,219 കോടി രൂപ, ഇ.വി. വേലു- 5442.39 കോടി എന്നിങ്ങനേയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കൂടാതെ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ സ്വത്തുക്കള്‍, സെന്റ് ജോര്‍ജ് ബാങ്ക് ഡയറക്ടര്‍ ശ്രീനിവാസ് വെങ്കിടേഷുമായുള്ള ബന്ധം, ഡിഎംകെ നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും വിവരങ്ങള്‍ എന്നിവയും പുറത്തുവിട്ടിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തിനൊപ്പം പ്രദര്‍ശിപ്പിപ്പ വീഡിയോയില്‍ ഡിഎംകെ നേതാക്കളുടെ കുടുംബവൃക്ഷവും അവരുടെ ബിസിനസ് ബന്ധങ്ങളും വ്യക്തമാക്കി. അവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ വിശദാംശങ്ങളും അവയുടെ മൂല്യവും പ്രദര്‍ശിപ്പിച്ചു. പ്രത്യേക ഗവേഷണ സംഘം തയ്യാറാക്കിയ ഈ സ്വത്തുകളുടെ താരതമ്യവും, അവര്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ വിശദാംശങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഡിഎംകെ ഫയല്‍സിന്റെ ആദ്യ പതിപ്പാണ് ഇപ്പോള്‍ പുറത്തുവിട്ടത്. അടുത്തത് ഉടന്‍ റിലീസ് ചെയ്യുമെന്നും അണ്ണാമലൈ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: