Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യ പ്രാണന് തുല്യം; ചൈനീസ് അതിക്രമങ്ങള്‍ക്ക് താക്കീതുമായി അരുണാചലിലെ അതിര്‍ത്തിഗ്രാമങ്ങള്‍

അരുണാചലിനെ പിടിച്ചെടുക്കാമെന്ന് മോഹം മാറ്റിവയ്‌ക്കുന്നതാണ് നല്ലത്, പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 05:27 pm IST
inIndia

മിയാവോ(അരുണാചല്‍ പ്രദേശ്): ചൈനീസ് അതിക്രമങ്ങള്‍ക്ക് താക്കീതുമായി അരുണാചലിലെ അതിര്‍ത്തിഗ്രാമങ്ങളില്‍ ജനകീയ പ്രതിഷേധങ്ങള്‍. അരുണാചലിലെ 11 സ്ഥലങ്ങളുടെ പേര് മന്ദാരിന്‍ ഭാഷയില്‍ പുനര്‍നാമകരണം ചെയ്യാന്‍ ചൈന ശ്രമിച്ചനടപടി ദുസ്സാഹസമാണെന്ന് ഗ്രാമീണര്‍ ചൂണ്ടിക്കാട്ടി. ചങ്‌ലാങ്ജില്ലയിലെ മിയാവോ ഗ്രാമത്തിലാണ് പ്രതിഷധമാര്‍ച്ച് നടന്നത്.  

ഇന്ത്യ പ്രാണന് തുല്യമെന്ന് എഴുതിയ പ്ലക്കാര്‍ഡുകളുമായി നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്. അതിര്‍ത്തികടക്കുന്നവര്‍ അതിന്റെ വിലയറിയുമെന്ന് ജനങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ പേര് വിളിച്ച് താക്കീത് നല്കി. അരുണാചല്‍ പ്രദേശിനെ ‘സാങ്‌നാന്‍’ എന്ന് വിളിക്കാനുള്ള ആവര്‍ത്തിച്ചുള്ള ശ്രമങ്ങളിലൂടെ ചൈന വിപത്ത് വിളിച്ചുവരുത്തുകയാണ്.  

ടിബറ്റില്‍ താമസിക്കുന്ന ആളുകളുടെ അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ചൈനീസ് ഭരണകൂടം അവരെ അടിച്ചമര്‍ത്തുകയാണ്, അരുണാചലിനെ പിടിച്ചെടുക്കാമെന്ന് മോഹം മാറ്റിവയ്‌ക്കുന്നതാണ് നല്ലത്, പ്രതിഷേധക്കാര്‍ വിളിച്ചു പറഞ്ഞു. മാര്‍ച്ചിലുട നീളം ദേശീയ പതാകയുമേന്തിയായിരുന്നു പ്രകടനം.  

മിയാവോവിന് സമീപമുള്ള കിബിത്തു ഗ്രാമത്തില്‍ വൈബ്രന്റ് വില്ലേജ് പ്രഖ്യാപനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എത്തി മടങ്ങിയതിന് പിന്നാലെയാണ് ജനങ്ങള്‍ ചൈനയ്‌ക്ക് താക്കീതുമായി നിരത്തിലിറങ്ങിയത്.

2021ല്‍ അരുണാചലിലെ 15 സ്ഥലങ്ങളിലും 2017ല്‍ ആറ് സ്ഥലങ്ങളിലും സമാനമായ രീതിയില്‍ പേരുമാറ്റത്തിന് ചൈന മുതിര്‍ന്നിരുന്നു. ഇപ്പോള്‍ പേര് മാറ്റാന്‍ മുതിര്‍ന്ന 11 സ്ഥലങ്ങളില്‍ രണ്ടെണ്ണം പാര്‍പ്പിട മേഖലകളും അഞ്ചെണ്ണം പര്‍വതശിഖരങ്ങളും രണ്ട് നദികളും മറ്റ് രണ്ട് പ്രദേശങ്ങളുമാണ്. അരുണാചല്‍ പ്രദേശില്‍ 90,000 ചതുരശ്ര കിലോമീറ്റര്‍ തങ്ങളുടേതാണെന്ന ചൈനയുടെ അവകാശവാദത്തിന്റെ തുടര്‍ച്ചയാണ് ഈ നടപടികള്‍. പേര് മാറ്റിയാല്‍ സത്യം മാറുമെന്നാണ് നുണ പറഞ്ഞ് ശീലമായിപ്പോയ ചൈനക്കാരുടെ ധാരണയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പരിഹസിച്ചു.

Tags: TibetArunachal pradeshTibetan Freedom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

World

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് രണ്ട് ഹൃദയാഘാതം സംഭവിച്ചതായി മുൻ ടിബറ്റൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ : പിൻഗാമിയെച്ചൊല്ലി ചർച്ചകൾ മുറുകുന്നു

World

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

India

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

India

അരുണാചലിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 5 സൈനികരെ കാണാതായി : 4 തൊഴിലാളികൾ മരിച്ചതായി സംശയം

പുതിയ വാര്‍ത്തകള്‍

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.