തിരുവനന്തപുരം : രണ്ട് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ജാഗ്രതാ നിര്‍ദ്ദേശം. വ്യാഴം, വെള്ളി (ഏപ്രില്‍ 13,14) ദിവസങ്ങളിലാണ് ചൂടിന് സാധ്യത. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് നിര്‍ദ്ദേശത്തില്‍ (ഇത് സാധാരണയെക്കാള്‍ 3 മുതല്‍ 4ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണ്) പറയുന്നത്.
കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.രാജ്യത്തും സംസ്ഥാനത്തും ഇന്നലെ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് (39ഡിഗ്രി സെല്‍ഷ്യസ്) ഇന്നലെ പാലക്കാടും, കരിപ്പൂര്‍ വിമാനതാവളത്തിലും രേഖപ്പെടുത്തി. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപെടുത്തിയ (38ഡിഗ്രി സെല്‍ഷ്യസ്) ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്, 36ഡിഗ്രി സെല്‍ഷ്യസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: