അദാനി മോദിയുടെ കാലത്ത് ഉദയം ചെയ്ത മുതലാളിയല്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോഴാണ് അദാനി ഗ്രൂപ്പ് വലിയ ലൈസന്‍സുകളും കരാറുകളും പരിസ്ഥിതി സമ്മതിപത്രങ്ങളും നേടിയെടുത്തതെന്ന് ശേഖര്‍ ഗുപ്ത. കോണ്‍ഗ്രസ് ആരോപിക്കുന്ന മോദിയുടെ ചങ്ങാതിമുതലാളിയാണ് അദാനിയെന്ന ആരോപണത്തെ പരോക്ഷമായി തള്ളിക്കളയുകയാണ് തന്റെ ലേഖനത്തിലൂടെ തല മുതിര്‍ന്ന ജേണലിസ്റ്റായ ശേഖര്‍ ഗുപ്ത. ഒരു കാലത്ത് മോദി വിരുദ്ധ ജേണലിസ്റ്റായ പ്രണോയ് റോയിയ്ക്കൊപ്പം തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിച്ച വ്യക്തമായി ശേഖര്‍ ഗുപ്ത എന്നോര്‍ക്കണം. ശേഖര്‍ ഗുപ്തയുടെ ഈ നിരീക്ഷണം കോണ്‍ഗ്രസ് ക്യാമ്പിനും പ്രതിപക്ഷപാര്‍ട്ടികള്‍ക്കും വലിയ ആഘാതമാണ്. ‘ഈസ് അദാനി എ ക്രോണി?’ (Is Adani a crony?) (അദാനി ചങ്ങാതി മുതലാളിയോ?) എന്ന ലേഖനത്തിലാണ് ശേഖര്‍ ഗുപ്തയുടെ ഈ മോദി അനുകൂലവും കോണ്‍ഗ്രസ് വാദങ്ങള്‍ പൊളിക്കുന്നതുമായ നിരീക്ഷണങ്ങള്‍.
ഗൗതം അദാനി ആദ്യതലമുറ ബിസിനസുകാരനാണ്. അദ്ദേഹം തന്റെ ബിസിനസ് നേരിട്ട് നടത്തുന്ന വ്യക്തിയാണ്. തുറമുഖം, അടിസ്ഥാനസൗകര്യവികസനം, വിമാനത്താവളങ്ങള്‍ തുടങ്ങി കൂടുതലായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉള്ള ബിസിനസ് മേഖലകളില്‍ പ്രവൃത്തിക്കാന്‍ നിര്‍ബന്ധിതനാകുന്ന വ്യവസായി ആണ് അദാനി. അദ്ദേഹം കൈകാര്യം ചെയ്യുന്ന ബിസിനസ് രംഗങ്ങള്‍ സര്‍ക്കാരുമായി കൂടുതല്‍ ഇടപഴകേണ്ടവയാണ്. തുറമുഖമായാലും വിമാനത്താവളങ്ങളായാലും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ഉള്ള മേഖലകളാണ്. അതുകൊണ്ട് അദാനിയ്ക്ക് തന്റെ ബിസിനസ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരുമായി ഓരോ ദിവസവും അടുത്ത് ഇടപഴകേണ്ടതായി വരും. സര്‍ക്കാര്‍ പിന്തുണയില്ലാതെ ഇതൊന്നും നടത്തിക്കൊണ്ടുപോകാനുമാവില്ല. അതായത് സര്‍ക്കാരുമായി ചങ്ങാത്തം ആവശ്യമാണ്. – ശേഖര്‍ ഗുപ്ത പറയുന്നു.
എന്നാല്‍ അദാനിയുടെ താല്പര്യം സംരക്ഷിക്കാനാണ് മോദിയുടെ വിദേശനയങ്ങള്‍ എന്ന് വരെയാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മോദി സര്‍ക്കാര്‍ വന്നപ്പോഴല്ല, കോര്‍പറേറ്റുകളും സര്‍ക്കാരും തമ്മിലുള്ള ബന്ധം തുടങ്ങിയത്. അതിന് മുന്‍പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരിയ്ക്കുമ്പോഴും ഈ ബന്ധം ഉണ്ട്. അടിസ്ഥാനസൗകര്യവികസനരംഗം എന്നത് വളരെ വിശാലമായ ഒന്നാണ്. സ്വകാര്യ കമ്പനിയും സര്‍ക്കാരും തമ്മില്‍ ഈ മേഖലകളില്‍ സഹകരണം അത്യാവശ്യമാണ്. അടിസ്ഥാനസൗകര്യവികസനരംഗത്ത് സര്‍ക്കാര്‍ നിഴലിന് കീഴില്‍ നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാകൂ. മാത്രമല്ല, സര്‍ക്കാരിനെ സംബന്ധിച്ചും നല്ല മൂലധനം കയ്യിലുള്ള കോര്‍പറേറ്റുകള്‍ ഈ രംഗത്ത് അത്യാവശ്യമാണ്. കാരണം ആദ്യം സ്വകാര്യകമ്പനികള്‍ പദ്ധതിക്ക് ചെലവഴിച്ച ശേഷമേ സര്‍ക്കാരില്‍ നിന്നും അത് കിട്ടൂ. – ശേഖര്‍ ഗുപ്ത പറയുന്നു.
ഇനി ഒരു ഉദാഹരണം പറയാം. ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തിയിലെ ‘ധര്‍മ്മ’ എന്ന തുറമുഖത്തിന്റെ കാര്യമെടുക്കാം. ടാറ്റയ്ക്കായിരുന്നു ഈ തുറമുഖത്തിന്റെ നിര്‍മ്മാണച്ചുമതല. ഒട്ടേറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് ടാറ്റ അവിടെ പണി തുടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയുമായി അടുത്ത ബന്ധമുള്ള പരിസ്ഥിതി വാദികള്‍ ഈ തുറമുഖനിര്‍മ്മാണത്തെ ശക്തമായി എതിര്‍ത്തിരുന്നു. കേസുകളും തര്‍ക്കങ്ങളും ഉണ്ടായി. ഒലിവ് റിഡ്ലി എന്ന കടലാമകള്‍ പ്രജനനത്തിന് ഉപയോഗിക്കുന്ന അവരുടെ കൂടുകളുള്ള സ്ഥലം വരെ തുറമുഖത്തിനായി നശിപ്പിക്കുന്നു എന്ന ആരോപണമുണ്ടായി. കാട് കയ്യേറുന്നു എന്നതായിരുന്നു മറ്റൊരു ആരോപണം. നിവൃത്തിയില്ലാതെ ഈ നിര്‍മ്മാണ പ്രവര്‍ത്തനം ടാറ്റ അദാനിക്ക് കൈമാറി. എന്നാല്‍ അദാനി അത് സന്തോഷപൂര്‍വ്വം സ്വീകരിച്ചു. പൂര്‍ത്തിയാക്കി.
ഇപ്പോഴും ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ഉല്പന്നങ്ങള് ആഗോളതലത്തിലില്ല. യോഗ, ആത്മീയത, ആയുര്‍വേദ, ഐഐടിയില്‍ നിന്നും ഐഐഎമ്മില്‍ നിന്നുമുള്ള എഞ്ചിനീയറിങ്ങിലും മാതമാറ്റിക്സിലുമുള്ള മിടുക്കന്മാര് – ഇതെല്ലാം ഇന്ത്യയുടെ അഭിമാനമാണ്. പക്ഷെ അപ്പോഴും ഇന്ത്യയുടേതായ ഒരു ഉല്പന്നവും ലോകം കീഴടക്കിയിട്ടില്ല. അതിനാണ് മോദി ശ്രമിക്കുന്നത്. ഉല്പാദനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക സൗജന്യങ്ങളാണ് മോദി വാരിവിതറുന്നത്. ഇന്ത്യ ഇവിടെ നിര്‍മ്മിക്കുന്ന മൊബൈല്‍ ഫോണുകള്‍ ധാരാളമായി കയറ്റുമതി ചെയ്യുന്നുണ്ട്. പക്ഷെ ഒന്നിനും ഇന്ത്യയിലെ ബ്രാന്റ് നാമമില്ല. സോഫ്റ്റ് വെയര്‍ കമ്പനികളായ ഇന്‍ഫോസിസും ടിസിഎസും ടെക് മഹീന്ദ്രയും വിപ്രോയും എല്ലാം വിദേശത്തെ ജോലികള്‍ ഏറ്റെടുത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നു എന്നേയുള്ളൂ. അതുപോലെ ഇന്ത്യയിലെ അരബിന്ദോ, സിപ്ല തുടങ്ങിയ കമ്പനികള്‍ എല്ലാം വിദേശത്തെ മരുന്നുകളുടെ വില കുറഞ്ഞ ജനറിക് മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന്റെ പേരില്‍ പേരെടുത്തു എന്നേയുള്ളൂ. അതല്ലാതെ. ഇന്ത്യന്‍ കമ്പനികല്‍ക്ക് ഇനിയും ലോകം കീഴടക്കുന്ന ഒരു ഉല്പന്നം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
എന്നാല്‍ ചൈനയും കൊറിയയും ലോകമാകെ കീഴടക്കിയ ഒരു ഡസന്‍ ഉല്പന്നങ്ങളെങ്കിലും (സാംസങ്ങ്, എല്‍ജി, കിയ, ഹ്യൂണ്ടായി(ദക്ഷിണ കൊറിയ ബ്രാന്റുകള്‍) ഹുവാവേ, ലെനോവോ, ഷവോമി, ഒപ്പോ, ഹയര്‍ (ചൈനീസ് ബ്രാന്റുകള്‍ …..)ഉണ്ടാക്കിയിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഉല്പാദനമേഖലയ്ക്ക് നല്കുന്ന പിന്തുണ നല്ലതും അനിവാര്യവുമാണ്. – ശേഖര്‍ ഗുപ്ത എഴുതുന്നു.
മാത്രമല്ല, കോണ്‍ഗ്രസ് ഉപയോഗിക്കുന്ന ചങ്ങാത്തമുതലാളിത്തം എന്ന പദം വിജോയിപ്പുണ്ടാക്കുന്ന ഒരു വാക്കാണ്. ചങ്ങാത്തമുതലാളിത്തം പലപ്പോഴും നല്ലതാണ്. ഇതേക്കുറിച്ച് ഇപ്പോള്‍ ലോകമെങ്ങും സജീവ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ശേഖര്‍ ഗുപ്ത പറയുന്നു. ചങ്ങാതി മുതലാളിത്തമാണ് ഇന്ത്യയിലെന്നും മോദി ചങ്ങാതി മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നു എന്നുമുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് അടിയാണ് ശേഖര്‍ഗുപ്തയുടെ ഈ നിരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: