തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എം മുഹമ്മദ് റിയാസ് സിപിഎമ്മിന്റെ ഔദ്യോഗിക രാഷ്ട്രീയ മുഖമായി മാറിയോ എന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പോലും അഭിപ്രായം പറയുന്നതിന് മുന്‍പ് സിപിഎമ്മിന്റെ നയം തീരുമാനിക്കുന്നയാളായി റിയാസ് മാറിയിരിക്കുന്നതായി സന്ദ്ീപ് ഫേസ് ബുക്കില്‍ കുറിച്ചു.
‘അസാധാരണ കാര്യങ്ങളാണ് ഇപ്പൊള്‍ സിപിഎമ്മില്‍ സംഭവിക്കുന്നത്. മറ്റ് സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും ഇല്ലാത്ത സവിശേഷ അധികാരമാണ് റിയാസിന് സിപിഎമ്മില്‍ ഉള്ളതെന്ന് വ്യക്തം. സംസ്ഥാന സെക്രട്ടറിയോ മുഖ്യമന്ത്രിയോ പോലും അഭിപ്രായം പറയുന്നതിന് മുന്‍പ് സിപിഎമ്മിന്റെ നയം തീരുമാനിക്കുന്നയാളായി റിയാസ് മാറിയിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റിയാസ് പറയുന്നത് ഏറ്റു പാടാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു മറ്റ് മുതിര്‍ന്ന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍.
മുന്നണി സര്‍ക്കാരില്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ അധികാരമുള്ള അപൂര്‍വ്വം മന്ത്രിമാരില്‍ ഒരാളും പൊതുമരാമത്ത് മന്ത്രിയാണ്. ഇത് തലമുറ മാറ്റമാണോ നിലപാട് മാറ്റമാണോ അതോ അധികാര കൈമാറ്റമാണോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകര്‍ക്ക് വിടുന്നു.’സന്ദീപ് എഴുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: