ചെന്നൈ: സ്വാമി വിവേകാനന്ദന്റെ തത്ത്വചിന്തകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ് കേന്ദ്ര ഭരണമെന്ന് നരേന്ദ്ര മോദി. ഗവണ്മെന്റിന്റെ എല്ലാ അഭിമാനകരമായ പരിപാടികളിലും ഇതേ വീക്ഷണമാണ് ബാധകമാക്കിയിരിക്കുന്നതെന്ന് വിശേഷാധികാരങ്ങള്‍ തകര്‍ക്കപ്പെടുകയും സമത്വം ഉറപ്പാക്കുകയും ചെയ്യുമ്പോള്‍ സമൂഹം പുരോഗമിക്കുന്നു എന്ന സ്വാമി വിവേകാനന്ദന്റെ വീക്ഷണത്തോടുള്ള സാദൃശ്യം വരച്ചുകാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. തന്റെ ദര്‍ശനം നിറവേറ്റുന്നതിനായി ഇന്ത്യ പ്രവര്‍ത്തിക്കുന്നത് സ്വാമി വിവേകാനന്ദന് അഭിമാനത്തോടെ വീക്ഷിക്കുന്നുണ്ട് എന്നതില്‍ എനിക്ക് ഉറപ്പുണ്ട്. ഇപ്പോള്‍ നമ്മുടെ സമയമാണെന്ന് ഓരോ ഇന്ത്യക്കാരനും തോന്നുന്നു.സ്വാമി രാമകൃഷ്ണാനന്ദ 1897ല്‍ ചെന്നൈയില്‍ ആരംഭിച്ച ശ്രീരാമകൃഷ്ണ മഠത്തിന്റെ 125ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുത്ത് മോദി പറഞ്ഞു
സ്വാമി വിവേകാനന്ദന്റെ മുറിയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചനയും പൂജയും ധ്യാനവും നടത്തി. വിശുദ്ധ ത്രയത്തെക്കുറിച്ചുള്ള പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.”സ്വാമി വിവേകാനന്ദന്റെ വീട്ടില്‍ ധ്യാനിക്കുന്നത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു, ഇപ്പോള്‍ ഞാന്‍ പ്രചോദിതനും ഊര്‍ജ്ജ്വസലനുമായതായി തോന്നുന്നു” മോദി പറഞ്ഞു.
കന്യാകുമാരിയിലെ പ്രശസ്തമായ പാറയില്‍ നിന്നാണ് സ്വാമി വിവേകാനന്ദന് തന്റെ ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്തിയതെന്നും അതിന്റെ പ്രഭാവം ചിക്കാഗോയില്‍ കാണാനായെന്നും അദ്ദേഹം വിശദീകരിച്ചു. സ്വാമി വിവേകാനന്ദന് ആദ്യം കാലുകുത്തിയത് തമിഴ്നാടിന്റെ പുണ്യഭൂമിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാംനാട്ടിലെ രാജാവ് അദ്ദേഹത്തെ വളരെ ആദരവോടെയാണ് സ്വീകരിച്ചതെന്നും പതിനേഴ് വിജയ കമാനങ്ങള്‍ സ്ഥാപിക്കുകയും ഒരാഴ്ച പൊതുജീവിതം സ്തംഭിച്ചുകൊണ്ടുള്ള ഉത്സവമായിരുന്നുവെന്നുമാണ് ആ അവസരത്തെ നോബല്‍ സമ്മാന ജേതാവായ ഫ്രഞ്ച് എഴുത്തുകാരന് റൊമെയ്ന്‍ റോളണ്ട് വിശേഷിപ്പിച്ചിരിക്കുന്നത്.ആയിരക്കണക്കിന് വര്‍ഷങ്ങളായി തന്നെ ഇന്ത്യ ഒരു രാഷ്ട്രമാണെന്നന്ന നിലയിലുള്ള വളരെ വ്യക്തമായ സങ്കല്‍പ്പം രാജ്യത്തെ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നും അതാണ് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നത് അര്‍ത്ഥവത്താക്കുന്നതാണെന്നും ഇന്ത്യ സ്വതന്ത്രമാകുന്നതിനും വളരെ മുന്‍പ് തന്നെ ബംഗാളില്‍ നിന്നുള്ള സ്വാമ വിവേകാനന്ദന് തമിഴ്നാട്ടില്‍ വീരോചിതമായ സ്വീകരണം നല്‍കിയത് ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു.
കായികവിനോദങ്ങളും ശാരീകക്ഷമതയും സ്വഭാവവികസനത്തിന് നിര്‍ണായകമാണെന്ന് സ്വാമിജി വിശ്വസിച്ചിരുന്നതായും ഇന്ന് സമൂഹം കായികവിനോദത്തിനെ ഒരു അധികപ്രവര്‍ത്തനം എന്നതിലുപരി പ്രൊഫഷനായി പരിഗണിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗയും ഫിറ്റ് ഇന്ത്യയും ബഹുജന പ്രസ്ഥാനങ്ങളായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാനായി വിദ്യാഭ്യാസ മേഖലയെ പരിഷ്കരിച്ച ദേശീയ വിദ്യാഭ്യാസ നയത്തില്‍ സ്പര്‍ശിച്ച അദ്ദേഹം, വിദ്യാഭ്യാസത്തിലൂടെ ശാക്തീകരണം കൈവരിക്കാമെന്ന സ്വാമി ജിയുടെ വിശ്വാസത്തെക്കുറിച്ചും സാങ്കേതികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പരാമര്‍ശിക്കുകയുംചെയ്തു. ”ഇന്ന്, നൈപുണ്യ വികസനത്തിന് മുന്‍പൊന്നുമില്ലാത്ത പിന്തുണ ലഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ സാങ്കേതികവും ശാസ്ത്രീയവുമായ പരിസ്ഥിതിയും നമുക്കുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ആര്.എന്‍. രവി, രാമകൃഷ്ണ മഠം വൈസ് പ്രസിഡന്റ് സ്വാമി ഗൗതമാനന്ദജി, കേന്ദ്ര സഹമന്ത്രി എല്‍ മുരുകന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: