തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ ‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മകൾ ലഷ്മിദേവി. ടീച്ചര്‍ക്ക് സ്മാരകം പണിയണം എന്നത് സര്‍ക്കാരിന്റെ മനസിലുണ്ട്. പക്ഷെ അവര്‍ക്ക് ഞാന്‍ ഇപ്പോള്‍ വില്‍പ്പന നടത്തിയ വീട് സ്മാരകമാക്കാന്‍ താത്പര്യമില്ലായിരുന്നുവെന്നും ലക്ഷ്മി ദേവി പറഞ്ഞു.
വാഹനം പോലും കയറാത്ത വീട്ടിലെ ജീവിതം യാതൊരു തരത്തിലും മുന്നോട്ടുപോവില്ല എന്ന് ബോദ്ധ്യമായതിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും ലക്ഷ്മി ദേവി വ്യക്തമാക്കിയിരുന്നു. ഒപ്പം അമ്മയുടെ പുസ്തകങ്ങളും, വസ്ത്രങ്ങളും, കട്ടിലുമൊക്കെ എടുത്തുവച്ചിട്ടുണ്ടെന്നും ഭാവിയിൽ ഒരു സ്മാരകം വരികയാണെങ്കിൽ സാംസ്‌കാരിക വകുപ്പിന് നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
ഈ വീടിനു വഴിയില്ല. ഇത് എന്റെ അമ്മൂമ്മ വാങ്ങിയ സ്ഥലമാണ്. മുകള്‍ വശം അമ്മയുടെ ചേച്ചിയ്‌ക്കും താഴെ അമ്മയ്‌ക്കുമായി രണ്ടു പ്ലോട്ടായിട്ടാണ് നല്‍കിയത്. വീട്ടിലേക്ക് കാര്‍ കയറില്ല. മുകളിലത്തെ വീട്ടില്‍ മാത്രമേ കാര്‍ കയറുകയുള്ളൂ. എല്ലാവരും ഉപയോഗിക്കുന്നത് ആ വഴിയാണ്. വല്യമ്മയുടെ മകള്‍ ആ വഴി അടച്ചു. അതോടെ എന്‍ട്രന്‍സ് ഇല്ലാതായി. വഴിയും ഇല്ലാതെ വന്നു. പിറകിലത്തെ വഴിയിലൂടെയും കാര്‍ കയറില്ല. വീട് വാങ്ങിയവര്‍ ഇടിച്ചിട്ടുണ്ടെങ്കില്‍ അത് പിന്‍ഭാഗത്തുകൂടി കാര്‍ കയറ്റാന്‍ ആയിരിക്കണം.
അമ്മ പോയതിനു ശേഷം ഞാന്‍ ആ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട് നാശത്തിന്റെ വഴിയിലായിരുന്നു. എനിക്ക് അവിടെ പോയി താമസിക്കാന്‍ കഴിയില്ല. വീടും താമസിക്കാന്‍ കഴിയാത്ത കണ്ടീഷന്‍ ആവുകയായിരുന്നു. ആ വീട് കൊടുക്കാതെ ഒരു നിവൃത്തിയുമില്ല. സുഗതകുമാരിക്ക് ഒരു സ്മാരകം വേണമെന്നാവശ്യപ്പെട്ട് ടി പത്മനാഭനടക്കമുള്ള പത്തംഗ സമിതി ഒപ്പിട്ട ഒരു നിവേദനം സർക്കാരിന് നൽകിയിരുന്നു. എന്നാൽ സ്മാരക സമിതിക്ക് ഇത് ഏറ്റെടുക്കാൻ താത്പര്യമില്ലായിരുന്നെന്നും വഴി തന്നെയാണ് പ്രധാന പ്രശ്നമെന്നും ലക്ഷ്മി ദേവി ഒരു മാധ്യമത്തോട് പറഞ്ഞു.
ആറന്മുളയിലെ വീട് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കയ്യിലാണ്. അവരതിന്റെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ആ വീട് ഞങ്ങളുടെ തറവാടാണ്. അമ്മയുള്ളപ്പോള്‍ തന്നെ ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന് ആ വീട് നല്‍കിയതാണ്. തോമസ് ഐസക് മന്ത്രിയായിരുന്ന സമയത്ത് അമ്മ മരിച്ചയുടന്‍ തന്നെ ബജറ്റില്‍ രണ്ടു കോടി അനുവദിച്ചു. പക്ഷെ അത് ബജറ്റ് പ്രൊപ്പോസല്‍ മാത്രമാണ്. നടപടിക്രമങ്ങള്‍ പിന്നീട് മുന്നോട്ടു പോയില്ല. മന്ത്രിസഭാ മാറി. കെ.എന്‍.ബാലഗോപാല്‍ വന്നു. അതോടെ പ്രോജക്റ്റ് റദ്ടായ അവസ്ഥയായി. രണ്ടു കോടി അനുവദിച്ചു എന്നത് ബജറ്റ് പ്രൊപ്പോസല്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: