തിരുവനന്തപുരം: ഏലത്തൂരില്‍ സ്ഫോടനം നടത്തിയ പ്രതിയ്ക്ക് യുപിയിലെ കാന്‍പൂരിലെ ഉജ്ജയിനില്‍ പാസഞ്ചര്‍ ട്രെയിനില്‍ ബോംബ് സ്ഫോടനം നടത്തിയ ഏഴ് പേരുമായി ബന്ധമുണ്ടായിരുന്നോ? ഈ ഏഴ് പേരും 2016 ജൂണ്‍ മാസത്തില്‍ 10 ദിവസത്തോളം കോഴിക്കോട് തങ്ങിയിരുന്നതായി പറയുന്നു. ഈ സംഘം കോഴിക്കോട് അടക്കം എട്ടിടത്ത് ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഉജ്ജയിന്‍ സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്തിയ എന്‍ ഐഎയുടെ രണ്ട് മിടുക്കരായ ഉദ്യോഗസ്ഥരാണ് കോഴിക്കോട് എത്തിയിരിക്കുന്നത്. ഈ ഏഴ് പേര്‍ക്കും എന്‍ഐഎ ലഖ്നോ കോടതി വധശിക്ഷ വിധിച്ചിരിക്കുകയാണ്.ഏലത്തൂരിലെ ട്രെയിനിലെ തീയിടലും ഉജ്ജയിനിലെ ട്രെയിനിലെ സ്ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യം എന്‍ഐഎ പരിശോധിക്കുന്നു. അതോടൊപ്പം ഏലത്തൂരിലെ പ്രതിയ്ക്ക് ഉജ്ജയിനിലെ സ്ഫോടനം നടത്തിയ ഏഴ് പേരുമായി ബന്ധമുണ്ടോ? ഉജ്ജയിനില്‍ സ്ഫോടനം നടത്തിയ ഏഴ് പേര്‍ക്കും അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ട്.
ഇതിനിടെ ഏലത്തൂരിലെ രേഖാചിത്രത്തിലുള്ള വ്യക്തിയെ ഇരുമ്പനത്ത് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ ബ്രഹ്മപുരം തീപിടിത്തം തീവ്രവാദികളുടെ പ്രവര്‍ത്തനമാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഉജ്ജയിനിലെ പ്രതികളുമായി അടുപ്പമുള്ളവര്‍ തീവണ്ടിയില്‍ സ്ഫോടനം നടത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയിരുന്നു.
ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി1 കോച്ചിലാണ് യാത്രക്കാരുടെ ദേഹത്തേക്ക് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ പ്രതി വീശിയെറിഞ്ഞ് തീകൊളുത്തിയത്. പ്രതിയുടെ കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുണ്ടായിരുന്നെന്നും കുപ്പിയുടെ അടപ്പില്‍ ദ്വാരമുണ്ടായിരുന്നെന്നും ചില യാത്രക്കാര്‍ പറയുന്നു. പെട്രോളൊഴിച്ച് തീകൊളുത്തുന്നത് കണ്ട് പരിഭ്രാന്തരായ യാത്രക്കാര്‍ ചിതറിയോടി. അതില്‍പ്പെട്ടാണ് മൂന്ന് പേര് മരിച്ചതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: