ഫത്തേപൂര്‍: 2021 ല്‍ പതിനേഴുകാരിയായ സ്നേഹ മിശ്ര (യഥാര്‍ത്ഥ പേരല്ല) സോഷ്യല്‍ മീഡിയയിലൂടെ ഒരു വ്യക്തിയെ പരിചയപ്പെട്ടു. ഗുജറാത്തിലെ സൂറത്തില്‍ സ്റ്റീല്‍ സപ്ലേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന രാജു മിശ്ര എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയത്. താമസിയാതെ ഫത്തേപൂരില്‍ വന്ന് സ്നേഹയെ അയാള്‍ നേരില്‍ കാണുന്നു. ഏതാനും കൂടിക്കാഴ്ചകള്‍ക്കു ശേഷം, പെണ്‍കുട്ടിയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നു. തുടര്‍ന്ന് മയക്കു മരുന്ന് നല്കി ലൈംഗിക പീഡനത്തിന് വിധേയയാക്കുന്നു.
ബോധം വീണ്ടുകിട്ടിയ പെണ്‍കുട്ടിയോട് തന്റെ ‘സ്നേഹം’ ഏറ്റു പറഞ്ഞ് കൈയ്യിലെടുക്കുന്നു. ഒപ്പം താന്‍ റഷീദ് ഖാന് ആണെന്ന യഥാര്‍ത്ഥ ഐഡന്റ്റിറ്റിയും വെളിപ്പെടുത്തുന്നു. തന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ നഗ്നചിത്രങ്ങളും വീഡിയോകളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നു.
ഭയത്തിന് കീഴടങ്ങിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി അയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നു. അയാള്‍ തുടര്‍ന്നും കുട്ടിയെ ബ്ലാക്ക് മെയിലിങ്ങിനും ലൈംഗിക ചൂഷണങ്ങള്‍ക്കും വിധേയയാക്കിക്കൊണ്ടിരുന്നു. 2022 സെപ്തംബറില്‍ മൂന്നു മാസത്തിനുള്ളില്‍ തിരികെ കൊടുക്കാം എന്ന വാഗ്ദാനം നല്കി ഖാന് അവളോട് നാലു ലക്ഷം രൂപ നല്കാന് ആവശ്യപ്പെട്ടു. ഖാന്റെ വലയില്‍ പൂര്‍ണ്ണമായും കുടുങ്ങിയ പെണ്‍കുട്ടി എങ്ങനെയൊക്കെയോ തുക സംഘടിപ്പിച്ചു നല്കി. ഇത് പെണ്‍കുട്ടിയുടെ അച്ഛന് അറിഞ്ഞതോടെ, പണം തിരികെ കൊടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ തന്റെ കാര്‍ വിറ്റ് പണം എടുത്തു കൊള്ളാന്‍ പറഞ്ഞ് അയാള്‍ ഒരു എഗ്രിമെന്റ് ഉണ്ടാക്കി. എന്നാല്‍ പിന്നീട് പണമോ കാറോ റഷീദ് ഖാന് കൈമാറിയില്ല.
തന്റെ മാതാപിതാക്കളുമായുള്ള ബന്ധം വഷളായതോടെ, പെണ്‍കുട്ടി വീടുവിട്ടിറങ്ങി റഷീദ് ഖാനോടൊപ്പം ഫത്തേപൂരിലെ അയാളുടെ കുടുംബ വീട്ടില്‍ താമസം തുടങ്ങി. സ്നേഹ വിവാഹത്തിന് നിര്‍ബന്ധിച്ചതോടെ, റഷീദ് അവളെ സൂറത്തിലേയ്ക്ക് കൊണ്ടു പോയി. അവിടെ വച്ച് രണ്ടു പ്രാവശ്യം ഗര്‍ഭിണിയായ സ്നേഹയെ രണ്ടു പ്രാവശ്യവും നിര്‍ബന്ധപൂര്‍വ്വം അബോര്ഷന് വിധേയയാക്കി.
2022 ഡിസംബറില്‍ വീണ്ടും വിവാഹത്തിന് നിര്‍ബന്ധിച്ച സ്നേഹയോട് ഇസ്ലാമിലേയ്ക്ക് മതം മാറിയാല്‍ മാത്രമേ വിവാഹം കഴിയ്ക്കാന്‍ കഴിയൂ എന്ന് റഷീദ് തീര്‍ത്തു പറഞ്ഞു.
തുടര്‍ന്ന് ഒരു മൗലവിയെ കൊണ്ടു വന്ന് കലിമ ചൊല്ലി സ്നേഹയെ ഇസ്ലാമിലേക്ക് മതം മാറ്റി. മഹി ഖാന് എന്ന് പുതിയ പേരുമിട്ടു. നിക്കാഹിന് ശേഷം ഫത്തേപൂരിലെ റഷീദിന്റെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടുവരപ്പെട്ട സ്നേഹയെ അവിടെ വച്ച് ബന്ധുക്കള്‍ നിര്‍ബന്ധപൂര്‍വ്വം ബീഫ് തീറ്റിച്ചു. ബീഫ് കഴിച്ചാല്‍ മാത്രമേ അവള് ഒരു യഥാര്‍ത്ഥ മുസ്ലീം ആവുകയുള്ളൂ എന്നതായിരുന്നു പറഞ്ഞ കാരണം. അവള്‍ക്ക് ഖുറാന്റെ ഒരു കോപ്പി നല്കപ്പെട്ടു. നമാസ് ചെയ്യാനും പഞ്ചാബി വേഷം ധരിയ്ക്കാനും, നിര്‍ബന്ധമായും തല മറയ്ക്കാനും അവള് നിര്‍ദ്ദേശിയ്ക്കപ്പെട്ടു.
സൂറത്തില്‍ വച്ച്, തന്റെ മാതാപിതാക്കളുടെ പണം തിരികെ ആവശ്യപ്പെടുമ്പോഴെല്ലാം രണ്ടോ മൂന്നോ ദിവസത്തേയ്ക്ക് ഖാന് വീടു വിട്ടു പോകാന്‍ തുടങ്ങി. “ഞാന്‍ ഒരു മുസ്ലീം സ്ത്രീയെ നിക്കാഹ് ചെയ്തിരുന്നെങ്കില്‍ അവളുടെ കുടുംബം എനിക്ക് സ്ത്രീധനം തരുമായിരുന്നു. നീ എന്താണ് കൊണ്ടു വന്നത് ?” ഇതായി തീര്‍ന്നു അയാളുടെ സ്ഥിരം പല്ലവി. സ്നേഹയെ മാനസികമായും ശാരീരികമായി പീഡിപ്പിയ്ക്കാന്‍ ഇതൊരു കാരണമായി ഉപയോഗപ്പെടുത്തി. മാസമുറ സമയത്തു പോലും ശാരീരിക ബന്ധത്തിന് നിര്‍ബന്ധിയ്ക്കുന്നത് പതിവായി. എതിര്‍ക്കുമ്പോള്‍ അയാള്‍ക്ക് പറയാനുണ്ടായിരുന്നത് “ഒരു മുസ്ലീം സ്ത്രീയ്ക്ക് ഒരിയ്ക്കലും തന്റെ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ നിഷേധിയ്ക്കാന്‍ കഴിയില്ല” എന്നാണ്.
ഈ വര്‍ഷം ഫെബ്രുവരിയില്‍, ഒരു കലഹത്തെ തുടര്‍ന്ന് സ്നേഹയെ ഉപേക്ഷിച്ച് അയാള്‍ പോയി. “തുജേ ഇസ്ലാം മേം ലാക്കര്‍ ഏക് ഹജ് കാസവാബ് മില്‍ ഗയാ ഹൈ, അബ് തൂ കിസി കാം കി നഹീ. മേം തുജേ നഹീ രഖൂംഗാ” (നിന്നെ ഇസ്ലാമിലേക്ക് കൊണ്ടു വന്നതു വഴി ഒരു ഹജ്ജ് ചെയ്ത ഫലം എനിക്ക് കിട്ടിക്കഴിഞ്ഞു. നിന്നെക്കൊണ്ട് ഇനി എനിക്ക് ഒരു ഉപയോഗവുമില്ല. നിന്നെ ഇനി ഞാന്‍ വച്ചുകൊണ്ടിരിയ്ക്കില്ല” ഇതാണ് അവസാനമായി റഷീദ് അവളോട് പറഞ്ഞത്.
സൂറത്തില്‍ ഉപേക്ഷിയ്ക്കപ്പെട്ടതിനു പിന്നാലെ, റഷീദിനെ അന്വേഷിച്ച് സ്നേഹ ഫത്തേപൂരിലെ കുടുംബ വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ അവളെ വീടിനകത്തു പ്രവേശിയ്ക്കാന്‍ അനുവദിച്ചില്ല. പകരം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. “ഒരു കാഫിര്‍ ഹിന്ദുവിനെ ഇസ്ലാമിലേക്ക് മാറ്റിയതിന് ഞങ്ങള്‍ക്ക് ഹജ്ജിന്റെ ഹലം ലഭിച്ചു” എന്നവര്‍ ആവര്‍ത്തിയ്ക്കുകയും ചെയ്തു. ഇതിനകം സ്വന്തം കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചു കഴിഞ്ഞിരുന്നതിനാല്‍ ഒടുവില്‍ പോലീസിനെ സമീപിയ്ക്കുകയല്ലാതെ സ്നേഹയ്ക്ക് വേറെ വഴിയില്ലായിരുന്നു.
പോലീസ് വിളിച്ചു വരുത്തിയതോടെ മരുമകളെ വീട്ടില്‍ കൊണ്ടു പോകാമെന്ന് റഷീദിന്റെ പിതാവ് സമ്മതിച്ചു. എന്നാല്‍ വീട്ടില്‍ എത്തിയതോടെ, അയാളുടെ നിറം മാറി. അയാള്‍ പറഞ്ഞു “പോലീസ് ഓഫീസര്‍ പണം ചോദിയ്ക്കുന്നു. നീ പണം ചോദിയ്ക്കുന്നു. എന്റെ മകന് വീട്ടിലും ഇല്ല. നീ ഞങ്ങള്‍ക്ക് എതിര് നില്ക്കുമ്പോള് പിന്നെ എങ്ങനെയാണ് ഞാന്‍ നിന്നെ ഇവിടെ പാര്‍പ്പിയ്ക്കുക ?” തുടര്‍ന്ന് അന്നു രാത്രി തന്നെ അയാള്‍ അവളെ വീടിനു പുറത്താക്കി.
പരാതി സ്വീകരിയ്ക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല എന്നാണ് മാദ്ധ്യമ പ്രവര്ത്തകന് സുഭി വിശ്വകര്‍മ്മയോട് സ്നേഹ പറഞ്ഞത്. മാര്‍ച്ച് 13 ആം തിയതി ഫത്തേപൂര്‍ ജില്ലയിലെ ഖാഖ്രേരു പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍, ചില ഹിന്ദു സാമൂഹ്യ പ്രവര്‍ത്തകരെ കണ്ടു മുട്ടുകയും ഈ സംഭവം അവര്‍ മാദ്ധ്യമങ്ങളില്‍ എത്തിയ്ക്കുകയുമായിരുന്നു.
ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും പിന്നീട് തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിയ്ക്കുകയും ചെയ്ത റഷീദ് ഖാനെതിരെ നടപടി എടുക്കുകയും തനിയ്ക്ക് നീതി തരികയും ചെയ്യണം എന്നതാണ് സ്നേഹയുടെ ഇപ്പോഴത്തെ ആവശ്യം. റഷീദ് ഖാന്, രാജു മിശ്ര എന്നീ പേരുകളില്‍ പ്രതി എടുത്തിട്ടുള്ള രണ്ടു ആധാര്‍ കാര്‍ഡുകളും സ്നേഹ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ഇത്തരം നിരവധി കേസുകളാണ് ഇപ്പോള്‍ പൊങ്ങി വരുന്നത്. അനധികൃത ബംഗ്ലാദേശി, രോഹിംഗ്യ കുടിയേറ്റക്കാരുള്‍പ്പെടെയുള്ള ഇസ്ലാമിസ്റ്റുകള്‍ വ്യാജ ആധാര്‍ കാര്‍ഡുകളും മറ്റ് ഐഡന്റ്റിറ്റി കാര്‍ഡുകളും ഉപയോഗിച്ച് വ്യാജ ഹിന്ദു നാമങ്ങളില്‍ വിഹരിയ്ക്കുന്നത് ഇപ്പോള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിരിയ്ക്കുകയാണ്. പൗരത്വ രജിസ്റ്റര്‍ (NRC) പോലുള്ള സംവിധാനങ്ങള്‍ കൊണ്ടു വരേണ്ടതിന്റെ ആവശ്യകത നമ്മുടെ അധികാരികള്‍ക്ക് ഇനിയും ബോദ്ധ്യപ്പെടുന്നില്ലെങ്കില്‍ പിന്നെ ഇതൊക്കെ എങ്ങനെ തടയാനാണ് ?
ഐ പി സി 376 (ബലാത്സംഗം), 377 (അസ്വാഭാവിക ബന്ധം), 506 (കുറ്റകരമായ ഭയപ്പെടുത്തല്‍) തുടങ്ങിയവയും ഉത്തര്‍ പ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ആക്റ്റും അനുസരിച്ച് അടിയന്തിര നടപടികള്‍ ക്ഷണിയ്ക്കുന്ന കേസാണിത്. എന്നാല്‍ ഹിന്ദു സമൂഹത്തിന്റെ വൈഷമ്യങ്ങളുടെ നേര്‍ക്ക് നിസ്സംഗത പുലര്‍ത്തുക എന്നത് ഇവിടത്തെ ഭരണകൂടങ്ങളുടെ ഒരു ‘മതേതര’ സ്വഭാവമായി മാറിയിരിയ്ക്കുന്നു. യോഗി ആദിത്യനാഥിനെ പോലൊരാള്‍ തലപ്പത്ത് വന്നിട്ടും ഇതാണ് സ്ഥിതി.
അവലംബം: ഓര്‍ഗനൈസര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: