‘ട്വന്റി ഫോര്‍ ചാനല്‍ തുടങ്ങിയപ്പോള്‍ അത് സിപിഎമ്മിന് ഓശാന പാടുന്ന ചാനലാണെന്ന് നിങ്ങളില്‍ ചിലരെങ്കിലും പറഞ്ഞിട്ടുണ്ടാകും. ഇന്നതാണോ സ്ഥിതി. ഇന്ന് നരേന്ദ്രമോദിയുടെ പ്രസംഗം തത്സമയം 24 കാണിക്കുന്നില്ലേ. ഒരു സ്ത്രീക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയും . നിലപാടെടുക്കാന്‍ കരുത്തുണ്ടാകണം. ആ നിലപാടിലേക്ക് മറ്റുള്ളവരെ എത്തിക്കാന്‍ നമുക്ക് കഴിയണം. മാറ്റം കൊണ്ടുവരേണ്ടത് തൊഴിലിടത്തായാലും സമൂഹത്തിലായാലും നമ്മള്‍ തന്നെയാണ്. പക്ഷേ നമുക്കതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും’
ലോക വനിതാ ദിനത്തില്‍ ബിഎംഎസ് വേദിയില്‍ ഇത് പ്രസംഗിച്ചതിനാണ് 24 ന്യൂസിലെ ന്യൂസ് എഡിറ്ററായിരിരുന്നു സുജയ പാര്‍വതിയെ സസ്‌പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബിജെപിയുടേയും ഭരണത്തെ പ്രശംസിക്കുകയും ചെയ്തു. ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ സിഐടിയുവിനേക്കാള്‍ മികച്ച സംഘടനയാണ് ബിഎംഎസ് എന്നും പറഞ്ഞു.
സസ്‌പെന്‍ഡു ചെയ്തുകൊണ്ടുള്ള ഷോക്കോസ് നോട്ടീസിനുള്ള മറുപടിയില്‍ പ്രസംഗിച്ച ഒരുകാര്യത്തിലും നിലപാട് മാറ്റമില്ലന്ന ഉറച്ച നിലപാടാണ് സുജയ എടുത്തത്.
ബിഎംഎസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് 24 ചാനല്‍ വെട്ടിലായത്. കള്ളക്കഥ മെനഞ്ഞ് സുജയയെ മോശക്കാരിയാക്കാന്‍ ചാനല്‍ മേധാവികളില്‍ ചിലര്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവസാനം തിരിച്ചെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പുറത്താക്കപ്പെട്ട ഒരാളെ തൊഴിലാളി സംഘടനയുടെ സമ്മര്‍ദ്ദത്തെതുടര്‍ന്ന് തിരിച്ചെടുക്കുന്നത്.
ഉച്ചയക്ക് 2.30 വാര്‍ത്ത വായിച്ചുകൊണ്ട് സുജയ വീണ്ടും 24 ന്യൂസിന്റെ മുഖമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക: