Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കാല്‍ വച്ചാലുടന്‍ കരണത്തടി’; മനോഹരനെ തല്ലിക്കൊന്ന ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ മൂന്നാം മുറയ്‌ക്ക് കുപ്രസിദ്ധം, വാദികള്‍ക്കും ഇവിടെ രക്ഷയില്ല

മൂന്നാഴ്ച മുമ്പാണ് പോലീസ് സ്റ്റേഷനില്‍ പാന്റ്സിന്റെ പോക്കറ്റില്‍ കൈയിട്ടുനിന്നെന്ന പേരില്‍ പതിനെട്ടുകാരന്റെ കരണത്തടിക്കുകയും നട്ടെല്ല് തല്ലിയൊടിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് കമ്മിഷണറെ അറിയിച്ചിട്ടും എസ്ഐക്കെതിരേയുള്ള പരാതിയുടെ ഫയല്‍ കമ്മിഷണറുടെ കൈവശമുണ്ടായിട്ടും നടപടിയുണ്ടായില്ല.

വിനീത വേണാട്ട്byവിനീത വേണാട്ട്
Mar 29, 2023, 11:25 am IST
inKerala

കൊച്ചി: പേര് ജനമൈത്രി പോലീസ് സ്റ്റേഷന്‍ എന്നത്രേ. പക്ഷേ മൈത്രി പോയിട്ട്, മര്യാദ പോലും പോലീസുകാരുടെ ഏഴയലത്തുകൂടിയില്ല. ചോദ്യം ചെയ്യലോ പറച്ചിലോ ഒന്നുമില്ല. ഇഷ്ടം തോന്നാത്ത ആരുടെയും മുഖത്ത് ഒറ്റയടിയാണ്. ഇതാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ ‘വെല്‍കം ഡ്രിങ്ക്’. ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലൂടെ കുപ്രസിദ്ധി നേടിയ ഈ പോലീസ് സ്റ്റേഷന്‍ മൂന്നാം മുറയുടെ കേന്ദ്രവുമാണ്. വാഹന പരിശോധനയ്‌ക്കിടെ മനോഹരനെയും കരണത്തടിച്ചാണ് എസ്ഐ ജിമ്മി ജോസ് സ്വീകരിച്ചത്.  പോലീസ് ജീപ്പിലും സ്റ്റേഷനിലും നടത്തിയ പീഡനത്തെ തുടര്‍ന്നാണ് മനോഹരന്‍ മരിക്കുന്നത്.

തലമുടി നീട്ടിവളര്‍ത്തിയ ചെറുപ്പക്കാരാണ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രധാന നോട്ടപ്പുള്ളികള്‍. ഇവരെല്ലാം കഞ്ചാവ് വലിക്കുന്നവരും വില്‍ക്കുന്നവരുമാണെന്ന ധാരണയോടെയാണ് സമീപനം. കൈയില്‍ കിട്ടുന്നയാളെ ആദ്യം തല്ലിച്ചതയ്‌ക്കും. അയാളുടെ ഫോണ്‍ പരിശോധിച്ച് മറ്റുള്ളവരെയും വിളിച്ചുവരുത്തും. ഇവരെയും മര്‍ദിക്കും, ലോക്കപ്പിലിടും. ഇതാണ് ഹില്‍പാലസ് പോലീസുകാരുടെ പതിവ്. കഞ്ചാവു കേസെന്നു മുദ്ര കുത്തിയാല്‍ ആരും ഇടപെടില്ലെന്ന ധൈര്യമാണ് പോലീസുകാര്‍ക്കെന്ന് ബിജെപി കൗണ്‍സിലര്‍ വള്ളി രവി ജന്മഭൂമിയോടു പറഞ്ഞു.  

മൂന്നാഴ്ച മുമ്പാണ് പോലീസ് സ്റ്റേഷനില്‍ പാന്റ്സിന്റെ പോക്കറ്റില്‍ കൈയിട്ടുനിന്നെന്ന പേരില്‍ പതിനെട്ടുകാരന്റെ കരണത്തടിക്കുകയും നട്ടെല്ല് തല്ലിയൊടിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് കമ്മിഷണറെ അറിയിച്ചിട്ടും എസ്ഐക്കെതിരേയുള്ള പരാതിയുടെ ഫയല്‍ കമ്മിഷണറുടെ കൈവശമുണ്ടായിട്ടും നടപടിയുണ്ടായില്ല.  

പെറ്റി കേസ് ചുമത്തി പോലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ നിര്‍ബന്ധമായും തല്ലുകയെന്നതാണ് സിഐ ഗോപകുമാറിന്റെയും മനോഹരന്‍ കേസില്‍ സസ്പെന്‍ഷനിലായ എസ്ഐ ജിമ്മി ജോസിന്റെയും പ്രധാന വിനോദം. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് പ്രധാന ഇരകള്‍. സ്റ്റേഷനിലെത്തുന്നവരുടെ മൊബൈല്‍ ഫോണും വാഹനവും പിടിച്ചുവയ്‌ക്കുക, അടുത്ത ദിവസം വരാന്‍ പറഞ്ഞ് തിരിച്ചയയ്‌ക്കുക, പിറ്റേന്ന് എത്തുമ്പോള്‍ വീണ്ടും കരണത്തടിക്കുക. അങ്ങനെ നിത്യേന പോലീസ് സ്റ്റേഷനില്‍ കയറ്റിയിറക്കുന്ന ഈ കലാപരിപാടി ദിവസങ്ങളോളം നീളും.  പിടിക്കപ്പെട്ടവര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് മനസ്സിലായാലും എന്തെങ്കിലും കാരണം പറഞ്ഞ് പാതിരാത്രി വരെ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തുന്നതും പതിവാണ്. തങ്ങള്‍ക്കും മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നതെന്ന് ജനപ്രതിനിധികളും പറയുന്നു. കരിങ്ങാച്ചിറയിലുള്ള ഹോട്ടല്‍ നടത്തിപ്പുകാരനെ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന ആരോപണമുയര്‍ന്നത് കഴിഞ്ഞ മാസമാണ്.  

പ്രതികള്‍ക്കു മാത്രമല്ല, വാദികള്‍ക്കും ഈ സ്റ്റേഷനില്‍ രക്ഷയില്ല. ഇവര്‍ക്കും ദുരനുഭവങ്ങള്‍ ധാരാളമുണ്ട്. പക്ഷേ ഭയം കൊണ്ട് ആരും പുറത്തു പറയാറില്ല. ഭീഷണി, അസഭ്യം പറച്ചില്‍ എന്നിവയിലൂടെ ഇവരെ മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്യും. മനോഹരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ചിലരെങ്കിലും ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായത്. ഭരണപക്ഷത്തിന്റെ സംരക്ഷണ വലയത്തിനുള്ളിലാണ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഇതാണ് മൂന്നാം മുറയ്‌ക്കുള്ള ലൈസന്‍സ്.   

Tags: കേരള പോലീസ്Hillpalas police station
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

കൈതോലപ്പായ വിവാദത്തിൽ കഴമ്പില്ലെന്ന് പോലീസ്; ജി.ശക്തിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ല, റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kottayam

വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളെ കടന്നുപിടിച്ചു; പോലീസുകാരന്‍ അറസ്റ്റില്‍, പരാതിക്കാരുമായി പോലീസ് ആദ്യം ശ്രമിച്ചത് ഒത്തുതീർപ്പിന്

പുതിയ വാര്‍ത്തകള്‍

ഇന്ന് എണ്‍പതാമത് സ്വാതന്ത്ര്യ ദിനം; ആലപിക്കാം….. വന്ദേ മാതരം പൂര്‍ണരൂപം

തിരുപ്പൂര്‍ കുമാരന്‍

സ്വതന്ത്ര ഭാരതത്തിന്റെ ദീപശിഖാവാഹകര്‍

പ്രതീക്ഷകള്‍ നിറഞ്ഞ സ്വാതന്ത്ര്യപ്പുലരി

ആത്മനിര്‍ഭര്‍ ഭാരതം കരുത്ത് കെട്ടിപ്പടുക്കുന്നു

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.