മലപ്പുറം: മോദിജി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങള്‍ കണ്ട് ബിജെപിക്കാരിയായ, പിന്നീട് ബിജെപി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മലപ്പുറത്തെ സുല്‍ഫത്ത് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ വൈറലാകുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അത് മോദിജി നടപ്പാക്കുമെന്നും അതുകൊണ്ട് ഏറെ നന്മ ഉണ്ടാവുക മുസ്ലിം വനിതകള്‍ക്കും ഹിന്ദുക്കള്ക്കുമാണെന്നും സുല്‍ഫത്ത് ഈ വീഡിയോയില്‍ പറയുന്നു. ഏക സിവില്‍ കോഡ് വന്നാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഏറെ സഹായമാകും. നാല് കെട്ടാ, എട്ട് കെട്ടാ എന്നതൊന്നും നടക്കില്ല.- സുല്‍ഫത്ത് പറയുന്നു.
ഹിന്ദുക്കള്‍ക്ക് ചില ഉപദേശങ്ങളും വീഡിയോയില്‍ സുല്‍ഫത്ത് നല്കുന്നു. ലവ് ജിഹാദ് വേരോടെ പിഴുതുകളയാന്‍ വേണ്ടി ഒരു പരിഹാരവും ഹിന്ദുക്കളുടെ മുന്പില് സുല്‍ഫത്ത് വെയ്ക്കുന്നു. ഹിന്ദുക്കള്‍ കുട്ടികളെ അഞ്ച് വയസ്സ് മുതല്‍ മതം പഠിപ്പിക്കുന്ന പാഠശാലകള്‍ ആരംഭിയ്ക്കണം എന്നതാണ് ഇതിനുള്ള പരിഹാരമായി സുല്‍ഫത്ത് നിര്‍ദേശിക്കുന്നത്. എങ്കില്‍ മാത്രമേ ഹിന്ദു പെണ്‍കുട്ടികള്‍ മുസ്ലിം യുവാക്കളുടെ കൂടെ ഒളിച്ചോടിപ്പോകുന്ന അവസ്ഥ തുടച്ചുനീക്കാനാവൂ.- സുല്‍ഫത്ത് പറയുന്നു.
മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ഭാഗത്ത് പരീക്ഷയെഴുതാന്‍ പോയ പെണ്‍കുട്ടി തിരിച്ചുവന്നിട്ടില്ല. ഒരു മുസ്ലിം ചെറുപ്പക്കാരനുമായി പ്രേമമുണ്ടെന്നാണ് പറയുന്നത്. ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദിക്കുന്നത്
പൊന്നാനിയില്‍ പോയാല്‍ കാര്യമുണ്ടോ ?അവിടെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിയുമോ? എന്നൊക്കെയാണ്. മുസ്ലിമില് തീവ്രവാദ സ്വഭാവമുള്ളവരാണെങ്കില്‍ ആ കുട്ടിയെ തപ്പിയാല്‍ കിട്ടില്ലെന്നും സുല്‍ഫത്ത് പറയുന്നു.
ലവ് ജിഹാദ് തടയാന്‍ സുല്‍ഫത്ത് മുന്നോട്ട് വെയ്ക്കുന്ന പരിഹാരം ഹിന്ദുക്കള്‍ കുട്ടികളെ മതം പഠിപ്പിക്കുന്ന എന്നുള്ളതാണ്. ഹിന്ദുക്കള്‍ അവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ ചെറിയ ഷെഡുകള്‍ കെട്ടി അവിടെ ഹിന്ദുമതം കുട്ടികളെ പഠിപ്പിക്കണം. അഞ്ച് വയസ്സ് മുതല്‍ 18 വയസ്സുവരെ പഠിപ്പിക്കണം. എങ്കില്‍ ഒരു ഹിന്ദു പെണ്‍കുട്ടിയും പിന്നെ മുസ്ലിം ചെറുപ്പക്കാരുടെ കൂടെ പോകില്ല. – സുല്‍ഫത്ത് പറയുന്നു.
മോദിജി എന്തൊക്കെ നന്മകളാണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കുക. നമ്മുടെത് നല്ലൊരു പ്രധാനമന്ത്രിയല്ലേ, ആ പ്രധാനമന്ത്രിയോട് ചേര്‍ന്ന് നില്ക്കൂ. – സുല്‍ഫത്ത് ഉപദേശിക്കുന്നു. നാല് സഹോദരന്മാര്ക്ക് ഏക സഹോദരിയായ സുല്‍ഫത്ത് ബിജെപിയില്‍ ചേര്‍ന്ന ശേഷം എല്ലാ സഹോദരന്മാരും അകന്ന് പോയി. അടിയുറച്ച മുസ്ലിം വിശ്വാസിയാണ് സുല്ഫത്തെങ്കിലും മോദി നടപ്പാക്കിയ മുത്തലാഖിനെ ഏറെ വാഴ്ത്തുന്നു സുല്‍ഫത്ത്. മുസ്ലിം സ്ത്രീകളുടെ മോചനത്തിന് ഇന്ത്യയില്‍ ഒരാള്‍ക്കേ കഴിയൂ. അത് മോദിജിക്ക് മാത്രമാണ്. – സുല്‍ഫത്ത് പറയുന്നു. .
പതിനഞ്ചാം വയസിൽ വിവാഹിതയായ തനിക്ക് കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബിനിയായതിന്റെ പ്രയാസം ശരിക്കുമറിയാമെന്നും മുത്തലാഖ് നിരോധനവും പെൺകുട്ടികളുടെ വിവാഹപ്രായം വർദ്ധിപ്പിക്കാനുള്ള തീരുമാനവും മോദിയുടെ ധീരമായ നടപടികളാണെന്നും സുല്‍ഫത്ത് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: