Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സത്യത്തെ തമസ്‌ക്കരിക്കുന്ന പുനര്‍ വായന; ജന്മഭൂമി പ്രസദ്ധീകരിച്ച ‘വൈക്കം സത്യഗ്രഹം ഒരു പുനര്‍ വായന’ എന്ന ലേഖനത്തോടുള്ള പ്രതികരണം

ചട്ടമ്പി സ്വാമികള്‍ ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവോ വിപ്ലവകാരിയോ ആയിരുന്നില്ല. മറിച്ച് കര്‍മ്മവിരാചിയും ബ്രഹ്മ വിത്പരനുമായ ഒരു ജ്ഞാനിയായിരുന്നു. ചട്ടമ്പി സ്വാമികളുടെ മുഴുവന്‍ പേര് ശ്രീ വിദ്യാധിരാജ ഷണ്മുഖദാസ ചട്ടമ്പിസ്വാമി തിരുവടികള്‍ എന്നാണ്.

Janmabhumi Online by Janmabhumi Online
Mar 28, 2023, 12:49 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

സ്വാമി സച്ചിദാനന്ദ (പ്രസിഡന്റ്, ശിവഗിരി മഠം)

തിരുവനന്തപുരം: ‘വൈക്കം സത്യഗ്രഹം; ഒരു പുനര്‍ വായന’ എന്ന സി ഐ ഐസക്ക് എഴുതിയ ലേഖനത്തില്‍  ഗുരുദേവനെ പരാമര്‍ശിക്കുന്ന ലേഖനത്തോടുളള ശക്തമായ പ്രതിഷേധം ശിവഗിരി മഠം അറിയിക്കുന്നു. പുനര്‍വായനയില്‍ ശ്രീനാരായണഗുരുവിന്  സത്യാഗ്രവുമായുള്ള ബന്ധമല്ലേ പറയേണ്ടത്. അത് പറയുന്നില്ലന്നു മാത്രമല്ല ഗുരുദേവനെ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നു. ചട്ടമ്പി സ്വാമികളുടെ രംഗപ്രവേശത്തോടു കൂടിയാണ് കേരളം ഒരു പുതിയ സംന്യാസി പരമ്പരയുടെ പിറവിക്കു സാക്ഷ്യം വഹിച്ചതെന്നും നവീകരണ പ്രസ്ഥാനം ഉണ്ടായതെന്നുമാണ് ലേഖകന്റെ വാദം.

ചട്ടമ്പി സ്വാമികള്‍  ഒരു സാമൂഹ്യ പരിഷ്‌ക്കര്‍ത്താവോ വിപ്ലവകാരിയോ ആയിരുന്നില്ല. മറിച്ച് കര്‍മ്മവിരാചിയും ബ്രഹ്മ വിത്പരനുമായ ഒരു ജ്ഞാനിയായിരുന്നു. ചട്ടമ്പി സ്വാമികളുടെ മുഴുവന്‍ പേര് ശ്രീ വിദ്യാധിരാജ ഷണ്മുഖദാസ ചട്ടമ്പിസ്വാമി തിരുവടികള്‍ എന്നാണ്. പ്രധാന ശിഷ്യന്മാര്‍ രണ്ടു പേര്‍ നീലകണ്ഠ തീര്‍ത്ഥപാദ സ്വാമിയും  തീര്‍ത്ഥപാദ പരമഹംസ സ്വാമിയും ആണ്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമിയുടെ ശിഷ്യനായിരുന്നെങ്കില്‍ നാമം ശ്രീനാരായണഗുരു തീര്‍ത്ഥ പാദനായിരിക്കും.

ചട്ടമ്പി സ്വാമി ശ്രീ ശങ്കരന്‍ സ്വാപിച്ച ദശനാമി സമ്പ്രദായത്തിലെ തീര്‍ത്ഥ പരമ്പരയാണ്. എല്ലാവരും പേരിനൊപ്പം തീര്‍ത്ഥ എന്നുകൂടി ചേര്‍ക്കും. ചട്ടമ്പി സ്വാമികളുടെ ശിഷ്യ പരമ്പര ഇന്നും ഈ പാരമ്പര്യം പിന്‍തുടരുന്നുണ്ട്. ശിവഗിരി മഠത്തിലെ  ഗുരുദേവ ശിഷ്യ പരമ്പര തികച്ചും സ്വതന്ത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. സന്യാസ ശിഷ്യന്മാരുടെ പേരുകളും തികച്ചും വ്യത്യസ്ഥമായിരുന്നു.

ലേഖനത്തില്‍ പറയുന്നതുപോലെ ചട്ടമ്പി സ്വാമി ഗുരുവിന് മന്ത്രദീ്ക്ഷ നല്‍കിയിട്ടില്ല. തൈക്കാട്ട് ഐയ്യാ സ്വാമിയാണ് ദീക്ഷാ മന്ത്രം നല്‍കിയതെന്ന് ഐയ്യാ സ്വാമിയുടെ ജീവ ചരിത്രത്തില്‍ കാണം. ചട്ടമ്പി സ്വാമികള്‍  ഇരുന്ന  പാറപ്പുറത്താണ് ഗുരുദേവന്‍ ശിവ പ്രതിഷ്ട നടത്തിയതെന്നും പ്രതിഷ്ഠക്ക് പ്രേരണ നല്‍കിയത് ചട്ടമ്പി സ്വാമിയാണന്നും എഴുതാന്‍  എങ്ങനെ കഴിയും. ചരിത്രവുമായി അതിന് എന്തു ബന്ധം.

ഗുരുദേവന് ശിവപ്രതിഷ്ഠ നടത്താന്‍ ഒരാളുടേയും ഉപദേശം വേണ്ടി വന്നില്ല. മാത്രമല്ല ഗുരുവിന്റെ ക്ഷേത്ര പ്രതിഷ്ഠക്ക്  ചട്ടമ്പി സ്വാമികള്‍ എതിരായിരുന്നുവെന്ന് ചട്ടമ്പി സ്വാമികളുടെ ജീവചരിത്രത്തില്‍ ഗൃഹസ്ത ശിഷ്യന്‍ പറവൂര്‍ ഗോപാലപിള്ള  1112 ല്‍ എഴുതിയ പുസ്തകത്തില്‍ പറയുന്നുമുണ്ട്. ഗുരുദേവനേയും പ്രസ്ഥാനത്തേയും ആക്ഷേപിക്കുന്ന ഇത്തരം പുനര്‍വായനകള്‍ സനാതന ധര്‍മ്മത്തിനു ,സദ്ചിന്തകള്‍ക്കും അവമതി ഉണ്ടാക്കനേ സഹായിക്കൂ എന്ന സത്യം ജന്മഭൂമിയും മനസ്സിലാക്കുന്നത് നന്ന്.

ഗുരുദേവന്‍ ഒരിക്കല്‍ റിക്ഷാ വണ്ടിയില്‍ വൈക്കത്തുകൂടി എഴുന്നള്ളിയപ്പോള്‍ ‘ഇവിടം മുതല്‍ അയിത്ത ജാതിക്കാര്‍ക്ക് പ്രവേശനമില്ല ‘ എന്ന ബോര്‍ഡ് ഒരു ബ്രാഹ്മണന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍   ‘ഗുരുവിലും വിലക്കുവന്നുവോ’. എന്നു ഗര്‍ജ്ജിച്ചുകൊണ്ട് ടി കെ മാധവന്‍ രംഗപ്രവേശനം ചെയ്തു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനവുമായി കൂട്ടിക്കെട്ടി ടി കെ മാധവന്‍ സംഘടിപ്പിച്ച  സഹന സമരമാണ്  വൈക്കം സത്യഗ്രഹം. സത്യഗ്രഹികള്‍ താമസിച്ചത് ഗുരുവിന്റെ ആശ്രമത്തില്‍. ചര്‍ച്ച നടന്നതും ആശ്രമത്തില്‍ വെച്ച് .സത്യഗ്രത്തില്‍ പങ്കെടുത്ത ഭൂരിപക്ഷ ജനതയും ഗുരുദേവ ശിഷ്യര്‍ ഇതേക്കുറിച്ച് ഒരു സൂചനപോലും പുനര്‍വായനയില്‍ ഐസക്ക് നല്‍കുന്നില്ല. ആദ്ദേഹത്തെപ്പോലെ ഉന്നത് ശീര്‍ഷനായ ഒരാള്‍ക്ക്  ഇത്  സംഭവിക്കാന്‍ പാടില്ല.

Tags: വൈക്കം:ശിവഗിരി മഠംSathyagraha
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വൈക്കം മഹാദേവ ക്ഷേത്രത്തിലെ നിറയും പുത്തരിയും പത്തിന്

Samskriti

ഗവണ്‍മെന്‍റിന്റെ പുതിയ മദ്യനയം തിരുത്തണം; ശിവഗിരി മഠം

US

ശ്രീനാരായണഗുരു അദ്വൈതവേദാന്തത്തെആധുനിക ശാസ്ത്രവുമായി സമന്വയിപ്പിച്ചു ; സച്ചിദാനന്ദ സ്വാമി

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണില്‍ സംഘടിപ്പിച്ച സത്സംഗ സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യുന്നു. സ്വാമി മുക്താനന്ദയതി, അനിയന്‍കുഞ്ഞ് തുടങ്ങിയവര്‍ സമീപം.
World

ശ്രീനാരായണഗുരു ശുദ്ധസനാതന ധര്‍മ്മത്തിന്റെ സന്ദേശവാഹകന്‍: സ്വാമി സച്ചിദാനന്ദ

ഇന്നലെ ശിവഗിരി മഹാസമാധി മന്ദിരം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രാര്‍ത്ഥനയില്‍. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതംഭരാനന്ദ സമീപം
Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി വിലയിരുത്തി കേന്ദ്രമന്ത്രി; ശിവഗിരി മഠം സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

മിനിക്കഥ: നിളയുടെ തേങ്ങല്‍

കൂടരഞ്ഞിയിലെ കൊലപാതകം: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി പൊലീസ്

മകനേ….. നിന്നെയും കാത്ത്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

എര്‍ദോഗാന്‍ ഒരിടത്ത് കണ്ണ് വെച്ചാല്‍ വിട്ടുപോകില്ല, അവിടെ നിന്നും പരമാവധി ഊറ്റും; പാകിസ്ഥാനില്‍ നിന്നും എണ്ണയൂറ്റാന്‍ തുര്‍ക്കി പദ്ധതി

യുഡിഎഫുമായി അടുക്കാനുളള കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശിയുടെ നീക്കം നിരീക്ഷിച്ച് സി.പി.എം

നെയ്യാറ്റിന്‍കര വാസുദേവന്‍: വാടാമാല്യം പോലെ വാസുദേവ സംഗീതം

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

പരീക്ഷണം വിജയകരം; മൗണ്ടഡ് ഗണ്‍ സിസ്റ്റം ഭാരതം തദ്ദേശീയമായി വികസിപ്പിച്ചു

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കരുത്, യമന്‍ പ്രോസിക്യൂട്ടര്‍ക്ക് അപേക്ഷ നല്‍കി മാതാവ്

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം- വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies