കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിങ് കരാറെടുത്ത സോന്റ ഇന്‍ഫ്രാടെക്, അരശ് മീനാക്ഷി എന്‍വിറോ കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന് ചട്ടവിരുദ്ധമായി ഉപകരാര്‍ നല്‍കിയത് കൊച്ചി മേയര്‍ എം. അനില്‍കുമാറിന്റെ അറിവോടെ. കഴിഞ്ഞ ജനുവരി 12നു ചേര്‍ന്ന കോര്പ്പറേഷന് കൗണ്‍സിലില്‍ മേയര്‍ തന്നെ ഇക്കാര്യം അവതരിപ്പിച്ചിരുന്നെന്നു ബിജെപി കൗണ്‍സിലര്‍ പ്രിയ പ്രശാന്ത് ജന്മഭൂമിയോടു പറഞ്ഞു. യോഗത്തിന്റെ മിനിറ്റ്സിലും മേയറുടെ പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. നാലു കോടി 63 ലക്ഷം രൂപ സോന്റ ഇന്‍ഫ്രാടെക്കിന് റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചയില്‍ ഉപകരാറിനെപ്പറ്റിയും പരാമര്‍ശമുണ്ടായി.
എട്ടു കോടി രൂപ അനുവദിക്കണമെന്നായിരുന്നു സോന്റയുടെ ആവശ്യം. എന്നാല്‍ നാലു കോടി 63 ലക്ഷം രൂപ കോര്പ്പറേഷന് എന്‍ജിനീയര്‍മാരുടെ എതിര്‍പ്പ് അവഗണിച്ച്, മേയര്‍ മുന്‍കൈയെടുത്ത് സോന്റയ്ക്ക് അനുവദിക്കുകയായിരുന്നു. കെഎസ്ഐഡിസിയാണ് മാലിന്യ സംസ്കരണ കരാര്‍ നല്‍കിയതെന്നും തനിക്കൊരു പങ്കുമില്ലെന്നുള്ള മേയറുടെ അവകാശവാദം പൊളിയുകയാണ് ഇവിടെ.
കെഎസ്ഐഡിസി, സോന്റയ്ക്കു കരാര്‍ കൊടുക്കുമ്പോള്‍, 35-ാം ക്ലോസ് പ്രകാരം കോര്പ്പറേഷന് എന്‍ജിനീയറുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഉപകരാര്‍ നല്കാന് പാടില്ലെന്നു വ്യവസ്ഥ ചെയ്തിരുന്നു. എന്‍ജിനീയര്‍ അനുമതി കൊടുത്തിരുന്നില്ലെന്ന് നേരത്തേ മേയര്‍ എം. അനില്‍കുമാറും സ്ഥിരീകരിച്ചിരുന്നു. കൊച്ചി കോര്‍പ്പറേഷനുമായുണ്ടാക്കിയ 2021 സപ്തംബര്‍ ആറിലെ കരാറാണ് സോന്റ ലംഘിച്ചത്. അതേ സമയം, ഉപകരാര്‍ ഏറ്റെടുത്തയാള്‍, പൂര്‍ത്തിയാക്കിയ പണിയുടെ ബില്‍ സോന്റ ക്ലിയര്‍ ചെയ്തില്ലെന്ന പരാതിയുമായി തന്നെ സമീപിച്ചിരുന്നെന്ന് ജനു
വരി 12ലെ കൗണ്‍സിലില്‍ മേയര്‍ പറഞ്ഞിരുന്നു. കരാറും ഉപകരാറുമെല്ലാം മേയറുടെ അറിവോടെയാണെന്ന വസ്തുതയിലേക്കാണ് ഇക്കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഉപകരാറെടുത്ത കമ്പനിക്കാരുടെ പരാതിയെപ്പറ്റി മേയര്‍ കൗണ്‍സിലില്‍ സംസാരിച്ചപ്പോള്‍ത്തന്നെ ചില അംഗങ്ങള്‍, ഇത് കരാര്‍ വ്യവസ്ഥയ്ക്കു വിരുദ്ധമാണെന്നും ഇക്കാര്യം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച്, മേയര്‍ മുന്‍കൈയെടുത്ത് സോന്റയ്ക്കു കോടികള്‍ അനുവദിക്കുകയായിരുന്നു. ഇത് ഉപകരാര്‍ എടുത്ത കമ്പനിക്കു കൊടുക്കാനായിരുന്നു എന്നറിയുന്നു. ഉപകരാര്‍ കമ്പനിയുമായി മേയര്‍ക്കും അവിശുദ്ധ ബന്ധമുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്. (പേജ് 12 കാണുക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: