പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പഞ്ചായത്ത് ഇനി മുതല്‍ അയിരൂര്‍ കഥകളിഗ്രാമം എന്ന പേരിലേക്ക് മാറും. കഥകളിയെ നെഞ്ചിലേറ്റിയതിനുള്ള ബഹുമതിയായാണ് ഗ്രാമത്തിന് ആ പേര് നല്‍കുന്നത്. പേര് മാറ്റത്തിന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗീക അനുമതി നല്‍കി കഴിഞ്ഞു.
അയിരൂരും കഥകളിയും തമ്മിലുള്ള ബന്ധത്തിന് രണ്ട് നൂറ്റാണ്ടോളം പഴക്കവുമുണ്ട്. കഥകളി മുന്‍കാല ചരിത്രത്തിന്റെ ചുവടുപിടിച്ച് 1995ലാണ് അയിരൂരില്‍ കഥകളി ക്ലബ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതോടെ ആ ഗ്രാമവും ഓരോ നിവാസികളും കഥകളിയെ തങ്ങളുടെ നെഞ്ചോട് ചേര്‍ക്കുകയായിരുന്നു. ഓരോ പുതിയ തലമുറയിലേക്കും കഥകളി എന്ന കല പ്രചരിപ്പിക്കാനും അവര്‍ക്കായി പഠനക്കളരി ഒരുക്കാനും പ്രത്യേക ശ്രദ്ധയും നല്‍കി വരുന്നുണ്ട്. 2006 മുതല്‍ ഇങ്ങോട്ട് ജനുവരി മാസത്തില്‍ പമ്പാ തീരത്ത് കഥകളി മേളയും നടക്കുന്നുണ്ട്.
കഥകളിയുമായി ആത്മബന്ധമുള്ളത് കൊണ്ടാണ് ആ പേര് തന്നെ ഗ്രാമത്തിന് നല്‍കണമെന്ന് ഓരോരുത്തരും ആഗ്രഹിച്ചു. ഇതിന്റെ ഫലമായി 2010 ല്‍ അന്നത്തെ പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. നാടിനെ കഥകളി ഗ്രാമമെന്ന് പഞ്ചായത്തും ആദ്യമായി പ്രഖ്യാപനം നടത്തി. അതിനുശേഷമാണ് അനുമതിക്കായി പഞ്ചായത്ത് കേന്ദ്ര സംസ്ഥാനങ്ങളെ സമീപിച്ചത്. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ഫലമായാണ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം കഥകളി ഗ്രാമത്തിന് അംഗീകാരം നല്‍കിയത്.
കേന്ദ്രാനുമതി ലഭിച്ചതിനാല്‍ റവന്യൂ വകുപ്പിലടക്കം എല്ലാ സര്‍ക്കാര്‍ രേഖകളിലും അയിരൂര്‍ ഇനി അയിരൂര്‍ തെക്ക് തപാല്‍ ഓഫീസ് കഥകളി ഗ്രാമം പിഒ എന്നാകും അറിയപ്പെടുക. അതേസമയം പുതിയ പേര് വന്നതോടെ പഞ്ചായത്തില്‍ മ്യൂസിയം അടക്കം കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി കര്‍മ്മ പദ്ധതികളാണ് അധികൃതര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: