കൽപ്പറ്റ: വയനാട്ടില്‍ അര കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവളളി സ്വദേശി മുഹമ്മദ് മിദ്ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്.
കാറിന്റെ ഡാഷ്ബോര്‍ഡില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താനാണ് യുവാക്കള്‍ ശ്രമിച്ചത്. സുല്‍ത്താന്‍ ബത്തേരി മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് യുവാക്കള്‍ പിടിയിലായത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നാണ് പൊലീസ് പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: