ന്യൂദല്‍ഹി: ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരന്. മലയോര കര്‍ഷകര്‍ക്ക് വേണ്ടിയാണ് ബിഷപ് സംസാരിച്ചത്. അവരുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്നവരെ സഹായിക്കും എന്നാണ് പറഞ്ഞത്. അതില്‍ എന്തിനാണ് കോണ്‍ഗ്രസും സിപിഎമ്മും ഇത്ര അസ്വസ്ഥരാകുന്നത്.
കേരളത്തിലെ ക്രൈസ്തവ പുരോഹിതന്മാര് കേന്ദ്രസര്‍ക്കാരിനെ പരോക്ഷമായെങ്കിലും അനുകൂലിച്ചാല്‍ സിപിഎമ്മും കോണ്‍ഗ്രസും അവര്‍ക്കെതിരെ രംഗത്തുവരുന്നു. ന്യൂനപക്ഷങ്ങളെ അവരുടെ വോട്ടുബാങ്കുകളായി മാത്രമായാണ് സിപിഎമ്മും കോണ്‍ഗ്രസും കാണുന്നത്. അതാണ് ഇത്ര പരിഭ്രമം.
ബിഷപ്പുമാര്‍ സ്വന്തം സമുദായത്തെയും കര്‍ഷകരെയും പറ്റി പറയുന്നതില്‍ എന്തിനാണിത്ര വെപ്രാളം. ബിജെപിയെ പിന്തുണയ്ക്കാന്‍ പാടില്ല എന്ന നിലപാട് ശരിയല്ല. റബര്‍ വില കൂട്ടുമോ എന്നതല്ല വിഷയം, അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ എന്നതാണെന്നും ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: