കണ്ണൂര്‍: റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിയെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച് ബിജെപി -ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനയെ ന്യൂനപക്ഷമോര്‍ച്ചയും ബിജെപിയും, സ്വാഗതം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡണ്ട് അരുണ്‍ തോമസ്, ജനറല്‍ സെക്രട്ടറി, ജോസ് എ. വണ്‍, ലൂയിസ്, എന്നീ നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിഷപ്പിനെ സന്ദര്‍ശിച്ചത്.
കുടിയേറ്റ ജനതയുടെ ആശങ്ക അദ്ദേഹം അറിയിക്കുകയും, കര്ഷകന് വേണ്ടി നിലകൊള്ളുന്ന ഏതു സര്‍ക്കാരിനെയും തങ്ങള്‍ പിന്തുണക്കും അതില്‍ രാഷ്ട്രീയം നോക്കാതെ നിലകൊള്ളും എന്നും അദ്ദേഹം അറിയിച്ചു. ലവ് ജിഹാദ് പോലെയുള്ള സാമൂഹിക പ്രശ്നങ്ങളില്‍ ന്യൂനപക്ഷമോര്‍ച്ചയുടെ ഇടപെടല്‍ പ്രശംസനീയം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റബ്ബറിന് 300 രൂപ ആക്കണം എന്നആവശ്യം കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും, കര്‍ഷകരുടെ ആശങ്ക ഗൗരവമായി കാണുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ്, എന്‍ ഹരിദാസും ന്യുനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ തോമസും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: