കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസില്‍ തനിക്കെതിരെയുള്ള ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ചു. മുഖ്യമന്ത്രിക്കെതിരായ തെളിവ് നിശിപ്പിക്കണം, ആരോപണങ്ങളില്‍ നിന്നും പിന്മാറാന് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സ്വപ്ന സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശം തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
സ്വപ്നയുടെ പരാമര്‍ശം വസ്തുത വിരുദ്ധവും തെറ്റുമാണ്. എനിക്കോ എന്റെ കുടുംബത്തിനോ സ്വപ്ന പറഞ്ഞ വിജേഷ് പിള്ള എന്ന വ്യക്തിയെ അറിയില്ല. ആരോപണം പിന്‍വലിച്ച് സ്വപ്ന മാപ്പ് പറയണം. ഇല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും എന്നാണ് എം.വി. ഗോവിന്ദന്റെ നോട്ടീസില്‍ പറയുന്നത്. വിജേഷ് പിള്ളയ്ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: