അഹമ്മദാബാദ്: നാഥന് ലെയോണിന്റെ ഫുള്ലെന്ത് സ്റ്റമ്പിനു നേരെ വന്ന പന്ത് ഡീപ്പ് സ്ക്വയര്‍ ലെഗിലേക്ക് തട്ടിയിട്ട് ഒരു റണ്‍ നേടിയ ഉടന്‍ വിരാട് കോലി ബാറ്റുയര്‍ത്തി. കഴുത്തിലെ മാലയിലുള്ള ലോക്കറ്റില്‍ ചുംബിച്ചു. നാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍ കൂടി് കോലിയുടെ ടെസ്റ്റ് സെഞ്ചുറി . സമനിലയിലേക്ക് നീങ്ങുന്ന ആസ്ട്രേലിയ- ഇന്ത്യ നാലാം ടെസ്റ്റിന്റെ നാലാം നാളത്തെ ആകര്‍ഷകം മു്ന്‍ ക്യാപ്റ്റന്റെ ശതകം തന്നെയാണ്.
ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ഏറെക്കുറെ വിരസമായ കളില്‍ കാണികള്‍ കാത്തിരുന്നത് കോലിയുടെ 100 ആണ്. പ്രതീക്ഷയും ആകാംക്ഷയും സഫലമാക്കി കോലി. നാലാം ദിനം ആദ്യ സെഷനില്‍ ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ കോലി പ്രതിരോധത്തിലേക്ക് നീങ്ങിയതോടെ ആരാധകരുടെ ആശങ്കയേറി. ലഞ്ചിന് പിരിയുമ്പോള്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന കോലിയുടെ 28ാം ടെസ്റ്റ് സെഞ്ചുറിക്കായി ആരാധകര്‍ കാത്തിരുന്നത് നീണ്ട മൂന്നര വര്‍ഷമാണ്. തന്റെ 28-ാം ടെസ്റ്റ് സെഞ്ചുറിയിയാണ് ഇന്ന കുറിച്ചത്.
241 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ മാത്രം അടിച്ചാണ് കോലി ടെസ്റ്റിലെ 28ാമത്തെയും കരിയറിലെ 75ാമത്തെയും രാജ്യാന്തര സെഞ്ചുറി കുറിച്ചത്.
2019 നവംബര്‍ 22ന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ ബംഗ്ലാദശേിനെതിരെ ആയിരുന്നു കോലിയുടെ അവസാന ടെസ്റ്റ് സെഞ്ചുറി. അന്ന് 136 റണ്‍സടിച്ചശേഷം കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 79 റണ്‍സടിച്ചതായിരുന്നു പിന്നീട് കോലിയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍. ബംഗ്ലാദേശിനെതിരെ സെഞ്ചുറി അടിച്ചശേഷം 41 ഇന്നിംഗ്സുകള്‍ക്കും 1205 ദിവസത്തിനും ശേഷമാണ് കോലി ടെസ്റ്റില്‍ വീണ്ടും മൂന്നക്കം തൊട്ടത്.
ഏകദിനത്തിലും ടി20യിലും സെഞ്ചുറിയടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയപ്പോഴും ടെസ്റ്റില്‍ ഒരു സെഞ്ചുറിക്കായി കോലിയുടെ കാത്തിരിപ്പ് നീണ്ടു നീണ്ടു പോകുകയായിരുന്നു.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 571/9ല്‍ പുറത്ത്. 91 റണ്‍സിന്റെ ലീഡ്. 184 റണ്‍സ് നേടിയ വിരാട് കോലിയാണ് അവസാനം പുറത്തായത്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ ബാറ്റിംഗിന് ഇറങ്ങിയില്ല. ആദ്യ ഇന്നിംഗ്സില്‍ 91 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ മറുപടി ബാറ്റിംഗില്‍ തിരിച്ചടിക്കുകയായിരുന്നു.ശുഭ്മാന്‍ ഗില്ലിന്റേയും (128) വിരാട് കോലിയുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. അക്സര്‍ പട്ടേല്‍(79) രോഹിത് ശര്‍മ്മ(35), ചേതേശ്വര്‍ പൂജാര(42), രവീന്ദ്ര ജഡേജ(28), കെ എസ് ഭരത്(44), അക്സര്‍ പട്ടേല്‍(79), രവിചന്ദ്രന്‍ അശ്വിന്(7), ഉമേഷ് യാദവ്(0), മുഹമ്മദ് ഷമി(2), എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ സ്കോറുകള്‍.
ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയ കൂറ്റന്‍ സ്കോര്‍ നേടിയിരുന്നു. ഉസ്മാന് ഖവാജ,(180) കാമറൂണ്‍ ഗ്രീന്‍(114) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളാണ് ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. നേഥന്‍ ലിയോണും(34), ടോഡ് മര്‍ഫിയും(41)സ്റ്റീവ് സ്മിത്ത് (38) ട്രാവിസ് ഹെഡ് (32) എന്നിവരും നല്ല കളി കാഴ്ചവെച്ചു. രവിചന്ദ്രന്‍ അശ്വിന് ആറ് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി രണ്ടും രവീന്ദ്ര ജഡേജയും അക്സ!ര്‍ പട്ടേലും ഓരോ വിക്കറ്റ് നേടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: