Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രഹ്‌മപുരത്തെ ഫയര്‍ ഹൈഡ്രന്റും മോണിറ്ററും പ്രവര്‍ത്തനക്ഷമമല്ല, അഗ്‌നിശമന സേനയ്‌ക്ക എത്തിച്ചേരാന്‍ സാധിക്കില്ല; മുന്നറിയിപ്പ് ജില്ലാ ഭരണകൂടം അവഗണിച്ചു

ഇനിയൊരു തീപ്പിടത്തമുണ്ടായാല്‍ ഇതിനേക്കാള്‍ വലിയ അളവില്‍ വിഷവാതകം വമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2023, 10:09 am IST
in Kerala

കൊച്ചി :  ചൂടുകൂടി വരുന്ന സാഹചര്യത്തില്‍ ബ്രഹ്‌മപുരത്ത് അഗ്‌നിശമനസേന മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ഇത് ജില്ലാ ഭരണകൂടം അവഗണിച്ചുവെന്ന് രേഖകള്‍.  2022 ജനുവരിയില്‍ ബ്രഹ്‌മപുരം പ്ലാന്റില്‍ പരിശോധന നടത്തിയ ശേഷം തൃക്കാക്കര സ്റ്റേഷന്‍ ഓഫീസറാണ് അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ ബരണകൂടം വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നാണ് വെളിവാകുന്നത്  

ഇതില്‍ പ്ലാന്റിലെ ഫയര്‍ ഹൈഡ്രന്റും മോണിറ്ററും പ്രവര്‍ത്തനക്ഷമമല്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അപകടം എന്തെങ്കിലും സംഭവിച്ചാല്‍  അഗ്‌നിശമന യൂണിറ്റുകള്‍ക്ക് പ്ലാന്റിലേക്ക് എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയുണ്ട്. സമീപത്തെ പുഴയില്‍ നിന്ന് ജലം എടുക്കാന്‍ സാധിക്കുന്നില്ല. പ്ലാന്റില്‍ വൈദ്യുതി കണക്ഷനില്ലെന്നതടക്കമുള്ള പോരായ്‌മകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുമ്പ് തീപ്പിടിത്തമുണ്ടായപ്പോഴൊക്കെ വലിയ പരിശ്രമത്തിലൂടെയാണ് തീയണയ്‌ക്കാന്‍ കഴിഞ്ഞത്. ഇനിയൊരു തീപ്പിടിത്തമുണ്ടായാല്‍ വലിയ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. അന്നത്തെ തീപ്പിടിത്തങ്ങളില്‍ വിഷവാതകം ശ്വസിച്ച് ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇനിയൊരു തീപ്പിടത്തമുണ്ടായാല്‍ ഇതിനേക്കാള്‍ വലിയ അളവില്‍ വിഷവാതകം വമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.  

അതിനിടെ ബ്രഹ്‌മപുരത്തെ  തീ അണയ്‌ക്കാന്‍  എറണാകുളം ജില്ലാ ഭരണകൂടം അമേരിക്കന്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ വിദഗ്‌ധോപദേശം തേടി. ന്യൂയോര്‍ക് ഫയര്‍ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തി. നിലവിലെ തീ അണയ്‌ക്കല്‍ രീതി ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി ജില്ലാ ഭരണകൂടം  അറിയിച്ചു. തീ അണച്ച മേഖലകളില്‍ ജാഗ്രത വേണണെന്നും നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ (ഐഐടി ഗാന്ധിനഗര്‍) എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ജോര്‍ജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.

അതേസമയം ബ്രഹ്‌മപുരത്തെ തീപിടിത്തത്തിലും മാലിന്യസംസ്‌കരണത്തിലും ഉത്തരവാദിത്തമില്ലെന്ന് കൈ കഴുകി സോണ്ട കമ്പനി. ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ മാലിന്യസംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കമ്പനിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ബയോ മൈനിങ്, കാപ്പിങ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണം എന്നിവ മാത്രമാണ് കമ്പനിയുടെ ഉത്തരവാദിത്തം. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും കൈകാര്യം ചെയ്യേണ്ടതല്ല. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന് കാരണം മാലിന്യങ്ങളില്‍ നിന്നുള്ള മീഥേന്‍ ബഹിര്‍ഗമനവും കനത്ത ചൂടുമാണെന്നും സോണ്ടയുടെ കുറിപ്പില്‍ പറയുന്നുണ്ട്.  

2021 സെപ്റ്റംബര്‍ ആറിനാണ് കൊച്ചി കോര്‍പ്പറേഷനുമായി കരാറിലെത്തിയതെന്നും 2022 ജനുവരി 21 നാണ് ആദ്യമായി സൈറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഫെബ്രുവരിയിലും മാര്‍ച്ചിലുമായി കോര്‍പ്പറേഷന്‍ അയച്ചുവെന്ന് പറയുന്ന കത്തുകള്‍ കിട്ടിയിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആദ്യം അറിയുന്നത്. സര്‍ക്കാരിന്റെ അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും സോണ്ട അറിയിച്ചു.  

11 ദിവസത്തോളമായി ബ്രഹ്‌മപുരത്ത് തീപിടിച്ചതിനെ തുടര്‍ന്നുള്ള പുകയില്‍ കൊച്ചി നഗരം മൂടിയിരിക്കുകയാണ്. ജില്ലാഭരണകൂടത്തിനും നഗരസഭയ്‌ക്കും മേല്‍ കടുത്തവിമര്‍ശനമുന്നയിച്ച് ഹൈക്കോടതി നേരിട്ട് ഇടപെട്ടിട്ടും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്നപരിഹാരമുണ്ടായിട്ടില്ല.  

Tags: Brahmapuram Waste Managementബ്രഹ്മപുരം തീപിടിത്തംഎറണാകുളംജില്ലാ കളക്ടര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷനുകള്‍ വരെ നിഷ്‌ക്രിയ ആസ്തി 85 കോടിയിലേറെ

Kerala

എറണാകുളം-കായംകുളം തീരദേശറെയില്‍ പാത ഇരട്ടിപ്പിക്കലിന് 2660 കോടി

Kerala

ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ ആധാരം കാണാതായ സംഭവം: ഈ മാസത്തിനകം പുതിയവ നല്‍കാന്‍ എസ്ബിഐക്ക് നിര്‍ദ്ദേശം നല്‍കി കളക്ടര്‍

Kerala

തൈക്കൂടത്ത് സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ചത് ലൈസന്‍സ് ഇല്ലാതെ, പോലീസ് കേസെടുക്കും

Ernakulam

കനത്ത മഴ: എറണാകുളം ജില്ലയില്‍ രണ്ട് ക്യാമ്പുകള്‍ തുറന്നു

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.