ബംഗളുരു :ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജി വച്ചു. 22 വർഷത്തെ സേവനത്തിന് ശേഷമാണ് ഇൻഫോസിസിൽ നിന്ന് മോഹിത് ജോഷിയുടെ പടിയിറക്കം. ടെക് മഹീന്ദ്രയിൽ എംഡി, സിഇഒ എന്നീ പദവികൾ മോഹിത് ജോഷി ഏറ്റെടുക്കും.
അഞ്ച് മാസം മുൻപ് എസ് രവികുമാർ ഇൻഫോസിസ് പ്രസിഡന്റ് സ്ഥാനം രാജി വച്ച് കോഗ്നിസന്റില്‍ സിഇഒ പദവിയിലേക്ക് പോയതിന് പിന്നാലെയാണ് മോഹിത് ജോഷി സ്ഥാനം ഏറ്റെടുത്തത്. പ്രസിഡന്റ് പദവിയേറ്റ് അഞ്ച് മാസത്തിനുള്ളിലാണ് രാജി. ബിഎസ്ഇക്ക് നൽകിയ പത്രകുറിപ്പിലാണ് കമ്പനി മോഹിതിന്റെ രാജിക്കാര്യം അറിയിച്ചത്.
കമ്പനിയുടെ പ്രസിഡന്റ് എന്ന നിലയിൽ, ഇൻഫോസിസിലെ ഫിനാൻഷ്യൽ സർവീസസ് & ഹെൽത്ത് കെയർ, ലൈഫ് സയൻസസ് ബിസിനസുകളുടെ ചുമതല മോഹിത് ജോഷിക്കായിരുന്നു. കൂടാതെ, എഡ്ജ്വെർവ് സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയർമാനായിരുന്നു അദ്ദേഹം, ഗ്ലോബൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ ഫിനാക്കിൾ ഉൾപ്പെടുന്ന സ്ഥാപനത്തിന്റെ സോഫ്റ്റ്വെയർ ബിസിനസ്സിന് അദ്ദേഹം നേതൃത്വം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: