കൊച്ചി : ലൈഫ് മിഷന് കോഴക്കേസില്‍ എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കാതെ മറ്റൊരു ബെഞ്ചിനു വിട്ട് ഹൈക്കോടതി. അഴിമതി നിരോധന നിയമപ്രകാരമുള്ള ഹര്‍ജി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി മറ്റൊരു ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാതെ മാറ്റിയത്.
ഹര്‍ജി മറ്റൊരു ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും. ഹര്‍ജിയിലെ സാങ്കേതിക പിഴവ് കാരണമാണ് മാറ്റി വച്ചത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശിവശങ്കര്‍. കേസില്‍ ഉള്‍പ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്നതുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് ശിവശങ്കര്‍ ജാമ്യം തേടിയിരിക്കുന്നത്.
കേസിലെ മറ്റ് പ്രതികളെ ഒന്നും അറസ്റ്റ് ചെയ്യാതെ തന്നെ മാത്രം അറസ്റ്റ് ചെയ്തത് ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയെന്നും ശിവശങ്കര്‍ ആരോപിക്കുന്നു. ചികിത്സാ കാരണങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: