തിരുവനന്തപുരം: ലിപി ഏകീകരിച്ച് മലയാളത്തില്‍ ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ വി പി ജോയി. ശ്രീകണ്ഠേസ്വരം നിഘണ്ടുവില്‍ 75000 വാക്കുകള്‍ ഉണ്ട്. ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷത്തോളം വാക്കുകള്‍ ഉണ്ടെന്നാണ് കണക്ക്. അന്യഭാഷകളില്‍നിന്ന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന വാക്കുകള്‍ ധാരാളം ഉണ്ട് ഇതെല്ലാം ഏകീകരിച്ചാകും നിഘണ്ടു. . മലയാള മാധ്യമ ഭാഷാ ശൈലീ പുസ്തകം തയാറാക്കുന്നതിനായുള്ള കേരള മീഡിയ അക്കാദമിയുടെ വട്ടമേശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വാര്‍ത്തയ്ക്ക് ഉപയോഗിക്കാന്‍ തെരഞ്ഞെടുക്കുന്ന വാക്കുകളിലൂടെ മാധ്യമങ്ങള്‍ ഏതു പക്ഷത്തു നില്ക്കുന്നവരാണെന്നു വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു. .
മാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷയുടെ ഐകരൂപ്യം കണ്ടെത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് അക്കാദമി ചെയര്മാന് ആര് എസ് ബാബു പറഞ്ഞു. ലിംഗസമത്വ പദങ്ങള്‍ കണ്ടെത്തുക, ലിംഗ വര്‍ണ്ണ വിവേചനം ഉള്ള വാക്കുകളെ ഒഴിവാക്കുക, ന്യൂജന്‍ വാക്കുകളുടെ പട്ടിക തയ്യാറാക്കുക, പുതുവാക്കുകള്‍ ശേഖരിക്കുക എന്നിവയാണ് മാധ്യമ ഭാഷാ വട്ടമേശ സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും മാധ്യമ സ്ഥാപന പ്രതിനിധികളെയും ഭാഷാ പണ്ഡിതരെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ച സംഘടിപ്പിച്ചത്.1981ൽ മീഡിയ അക്കാദമി പത്രഭാഷാ ശില്പശാല സംഘടിപ്പിച്ചിരുന്നു
ജന്മഭൂമിയെ പ്രതിനിധീകരിച്ച് എഡിറ്റര്‍ കെ എന്‍ ആര് നമ്പൂതിരി, ഓണ്‍ലൈന്‍ എഡിറ്റര്‍ പി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ഡോ.ബി.ഇഖ്ബാല്‍, ഡോ.സെബാസ്റ്റ്യന്‍ പോള്‍, തോമസ് ജേക്കബ്, കെ.സി.നാരായണന്, ഡോ. പി.കെ.രാജശേഖരന്, എന്‍.പി.ചന്ദ്രശേഖരന്, പി.പി.ശശീന്ദ്രന്, ശ്രീകല എം.എസ്., ബൈജു ചന്ദ്രന്, മഞ്ജു വെള്ളായണി, പി.എ. അബ്ദുള്‍ ഗഫൂര്‍, കെ പി മോഹനന് , പാര്‍വതി ദേവി, റാംമോഹന് പാലിയത്ത തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.
അക്കാദമി വൈസ് ചെയര്മാന് ഇ എസ് സുഭാഷ് സ്വാഗതവും സെക്രട്ടറി കെ ജി സന്തോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: