തിരുവനന്തപുരം: പിണറായിക്കും സിപിഎമ്മിനുമായി സ്വപ്നയ്ക്കു പണം വാഗ്ദാനം ചെയ്തതും ഭീഷണിപ്പെടുത്തിയതും വിജയ് പിള്ള അല്ല വിജേഷ് പിള്ള എന്ന വ്യക്തി. വിജേഷ് ബംഗളൂരു ആസ്ഥാനമായി ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആണ്. ഇതേ കമ്പനിയാണ് പുതിയ ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്ഫോം ആയ ആക്ഷന്‍ ഒടിടി എന്ന സ്ഫാനവും രണ്ടുവര്‍ഷം മുന്‍പ് തുടങ്ങിയത്. ഇയാള്‍ എറണാകുളം സ്വദേശിയാണെന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്ന് വ്യക്തമാകുന്നത്.
മുപ്പത് കോടി രൂപ വാഗ്ദാനം ചെയ്തു തന്നോട് രാജ്യം വിടാനാണ് വിജേഷ് പിള്ള എന്നൊരാള്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. രാജ്യം വിട്ടില്ലെങ്കില്‍ മരണം ഉറപ്പാണെന്ന തരത്തിലാണ് അയാള്‍ സംസാരിച്ചത്. ഒരു അഭിമുഖത്തിനെന്ന എന്ന പേരിലാണ് തന്നെ വിജേഷ് പിള്ള ബംഗളൂരുവിലെത്തി തന്നെ കണ്ടത്. രണ്ടു മിനിറ്റുള്ളില്‍ തന്നെ പ്രലോഭനവും പിന്നീട് ഭീഷണിയും എത്തി. ആദ്യം പത്തു കോടി ആയിരുന്നു വാഗ്ദാനം. പിന്നീട് അതു മുപ്പത് കോടി ആയി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തന്നെ തീര്‍ത്തുകളയുമെന്നാണ് വിജയ് പിള്ള പറഞ്ഞത്. പണം വാങ്ങി ഹരിയാനയിലോ ജയ്പൂരിലേക്കോ പോകണം. പോകും മുന്‍പ് മുഖ്യമന്ത്രിയെ പറ്റിയും കുടുംബത്തെ പറ്റിയും ഉള്ള എല്ലാ വിവരങ്ങളും കൈമാറണം. ക്ലൗഡ് ഉള്‍പ്പെടെ ഉള്ള സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ തെളിവുകളും നശിപ്പിക്കണം. ഒരു മാസത്തിനുള്ളില്‍ മലേഷ്യയിലേക്കോ യുകെയിലേക്കോ ഉള്ള വിസ എത്തിച്ചു നല്‍കുമെന്നും സ്വപ്ന പറഞ്ഞു. യൂസഫലി എന്ന വ്യവസായിക്ക് കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍ വലിയ സ്വാധീനവും നിക്ഷേപവും ഉണ്ട്. അതിനാല്‍ യൂസഫലിയെ പറ്റി മിണ്ടിയാല്‍ തന്റെ ബാഗുകളില്‍ മയക്കുമരുന്ന് ഉള്‍പ്പെടെ നിക്ഷേപിച്ച് അറസ്റ്റ് ചെയ്യിക്കാന്‍ ഉള്ള നീക്കവും ഉണ്ടാകുമെന്നും വിജേഷ് പിള്ള പറഞ്ഞു. എന്നാല്‍, എന്തുവന്നാലും താന്‍ പിണറായിക്കെതിരായ പോരാട്ടം തുടരുമെന്നും വിഷയത്തില്‍ കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയെന്നും സ്വപ്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: