ന്യൂദല്‍ഹി: മേഘാലയയില്‍ ബിജെപി എന്‍പിപി സഖ്യസര്‍ക്കാരിന് പിന്തുണ യുമായി മുന്‍ സഖ്യകക്ഷിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി(യുഡിപി)യും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടും(പിഡിഎഫ്). ഇതോടെ സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം 45 ആയി ഉയര്‍ന്നു. മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മ യുഡിപിയുടെയും പിഡിഎഫി ന്റെയും എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് ഗവര്‍ണര്‍ ഫാഗു ചൗഹാന് കൈമാറി.
നേരത്തെ ഹില്‍സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ സഖ്യത്തെ പിന്തുണയ്ക്കില്ലെന്ന് ഹില്‍സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മതിയായ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ വ്യക്തമാക്കുകയും ഗവര്‍ണര്‍ അദ്ദേഹത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് യുഡിപിയും പിഡിഎഫും സഖ്യത്തെ പിന്തുണയ്ക്കുമെന്ന് അറിയിച്ചത്. എന്‍പിപിക്ക് 26, ബിജെപി, എച്ച്എസ്പിഡിപി എന്നിവര്‍ക്ക് രണ്ട് വീതവും എംഎല്‍എമാരുണ്ട്. രണ്ട് സ്വതന്ത്രരുടെ പിന്തുണ കൂടിയായപ്പോള്‍ 32 എംഎല്‍എമാരുടെ പിന്തുണയായി. യുഡിപിയുടെ 11, പിഡിഎഫിന്റെ രണ്ടും എംഎല്‍എമാര്‍ കൂടി സഖ്യത്തെ പിന്തുണച്ചതോടെ സഖ്യത്തിലെ ആകെ എംഎല്‍എമാരുടെ എണ്ണം 45 ആയി.
പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെ ടുക്കപ്പെട്ട മുഴുവന്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന എന്‍പിപി എംഎല്‍എയും പ്രോടെം സ്പീക്കറുമായ തിമോത്തി ഷിറ സത്യവാചകം ചൊല്ലി ക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത 59 എംഎല്‍എമാരില്‍ 45 പേരും ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നവരാണ്. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ഒന്‍പതിന് വീണ്ടും നിയമസഭ ചേരും.
എന്‍പിപി 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം നേടായിരുന്നില്ല. തുടര്‍ന്ന് ബിജെപിയുടെ പിന്തുണ തേടുകയായിരുന്നു. മുന്‍ ആഭ്യന്തരമന്ത്രിയും യുഡിപി നേതാവുമായ എച്ച്.ഡി.ആര്. ലിങ്ദോയുടെ മരണത്തെതുടര്‍ന്ന് സോഹിയോങ് സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: