ഷില്ലോങ്: മേഘാലയയില്‍ മമതയുടെ തൃണമൂല്‍കോണ്‍ഗ്രസും കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ ചേര്‍ന്ന് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയാകാനിരുന്ന കോണ്‍റാഡ് സാംഗ്മയെ മറച്ചിടാന്‍ നടത്തിയ ശ്രമം പൊളിഞ്ഞു. മാര്‍ച്ച് 7 ചൊവ്വാഴ്ച ബിജെപി പിന്തുണയോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി)യുടെ നേതാവ് കോണ്‍റാഡ് സാംഗ്മ തന്നെ രണ്ടാംതവണ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കും. ബിജെപിയ്‌ക്ക് ഇത് വലിയ നേട്ടമാണ്.കാരണം വടക്ക് കിഴക്കന്‍മേഖലയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിലും ബിജെപി അധികാരത്തിന്റെ ഭാഗമാണ്.
60 അംഗ മേഘാലയ മന്ത്രിസഭയില്‍ എന്‍പിപിയ്‌ക്ക് 26 സീറ്റുകളുണ്ട്. രണ്ട് സീറ്റുള്ള ബിജെപി, രണ്ട് സീറ്റുള്ള ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി എന്നിവര്‍ക്ക്പുറമെ രണ്ട് സ്വതന്ത്ര എംഎല്‍എമാരും പിന്തുണപ്രഖ്യാപിച്ചിരുന്നു.എന്നാല്‍ പിന്നീട് ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി തങ്ങളുടെ പിന്തുണ പിന്‍വലിച്ചതായി അറിയിച്ചതോടെ അല്‍പനേരം ആശയക്കുഴപ്പമായി. ഇതോടെ പ്രതിപക്ഷപാര്‍ട്ടികളെ ഐക്യപ്പെടുത്തി സര്‍ക്കാരുണ്ടാക്കാന്‍ അഞ്ച് എംഎല്‍എമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ സാംഗ്മയുടെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിപ്പിച്ച് മുഖ്യമന്ത്രിയാകാന്‍ ശ്രമം തുടങ്ങി. ഇതിനിടിയിലാണ് ഗവര്‍ണര്‍ കോണ്‍റാഡ് സാംഗ്മയ്‌ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അനുമതി നല്‍കിയത്. ോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: