ന്യൂദല്‍ഹി: ഇന്ത്യയിലെ മോജിസര്‍ക്കാര്‍ ഡിജിറ്റല്‍ രംഗത്ത് സൃഷ്ചടിച്ച അടിസ്ഥാനസൗകര്യങ്ങളെ പുകഴ്ത്തി ബില്‍ ഗേറ്റ്സ്. ഡിജിറ്റല്‍ രംഗത്ത് നവീനതകള്‍ സൃഷ്ടിക്കാനുതകുന്ന കരുത്തുറ്റ അടിത്തറയാണ് മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
ഇത്രയ്ക്ക് സമഗ്രമായ ഒരു അടിത്തറ ഇന്ത്യയെപ്പോലെ മറ്റ് രാജ്യങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ സാധിക്കില്ലെന്നും ബില്‍ഗേറ്റ്സ് പറയുന്നു. ജി20 സമ്മേളനത്തില്‍ ‘എല്ലാവരേയുള്ള ഉള്‍ക്കൊള്ളുന്നതും അതിജീവനശേഷിയുള്ളതുമായ സമ്പദ്ഘടന കെട്ടിപ്പടുക്കല്‍’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബില്‍ ഗേറ്റ്സ്. പണമിടപാട് മേഖലയില്‍ സേവനങ്ങള്‍ നടത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കിയത് ഡിജിറ്റല്‍ ഐഡന്റിറ്റി നല്കാന് ഇന്ത്യ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണെന്നും ബില്‍ഗേറ്റ്സ് ചൂണ്ടിക്കാട്ടി. ഇല്രോണിക്സ് ആന്റ് ഐടി മന്ത്രി അശ്വിനി വൈഷ്ണവും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
ഗേറ്റ്സ് ഫൗണ്ടേഷന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അപ്പപ്പോള്‍ കൂലി നേരിട്ട് നല്കാന് കഴിഞ്ഞതും കാര്‍ഷികമേഖല ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നവീനതകള്‍ കൊണ്ടുവരാന്‍ കഴിഞ്ഞതും ഇന്ത്യ സൃഷ്ടിച്ച ഡിജിറ്റല്‍ ഇടപാടിനുള്ള അടിസ്ഥാനസൗകര്യം കാരണമാണ്. – ബില്‍ ഗേറ്റ്സ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് മുഴുവന്‍ ഉപയോഗയോഗ്യമാകുന്ന രീതിയില്‍ പരിഹാരങ്ങളാണ് ഇന്ത്യ നല്‍കുന്നതെന്ന് മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് പറഞ്ഞു. അതിന് ഒരു ഉദാഹരണമാണ് ഇന്ത്യസൃഷ്ടിച്ച ഡിജിറ്റല്‍ പേമെന്റിന് സഹായകരമായ യുപിഐ സംവിധാനം. ഒരുവര്‍ഷം ഏകദേശം 150 കോടി ഡോളറിന്റെ ഡിജിറ്റല്‍ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നതെന്നും അശ്വിനികുമാര്‍ വൈഷ്ണവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: