ന്യൂദല്‍ഹി: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍പിപി) നേതാവ് കോണ്‍റാഡ് സാംഗ്മ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയുടെ പിന്തുണ തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിളിച്ചു. ഇതോടെ കോണ്‍റാഡ് സാംഗ്മ ഭരണത്തില്‍ ബിജെപിയെ സഖ്യകക്ഷിയാക്കുമോ എന്ന ആശങ്ക ഒഴിഞ്ഞു.
ഇതോടെ കോണ്‍റാഡ് സാംഗ്മ മുഖ്യമന്ത്രിയായി ബിജെപി പിന്തുണയോടെ ഭരിയ്ക്കും. മേഘാലയയില്‍ ഇത് കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള തുടര്‍ഭരണമാണ്. കഴിഞ്ഞ മന്ത്രിസഭയിലും ബിജെപി സഖ്യകക്ഷിയായിരുന്നു.
നേരത്തെ ത്രിപുരയിലും നാഗാലാന്റിലും ഭരിയ്ക്കാനുള്ള ഭൂരിപക്ഷം ബിജെപി നേതൃത്വത്തിലുള്ള സഖ്യം നേടിയിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലെ ഭരണത്തിലും ബിജെപി ഉണ്ടാകും. ത്രിപുരയിലും നാഗാലാന്റിലും ബിജെപി ഭരണത്തിലെ പ്രധാനശക്തിയാണെങ്കിലും മേഘാലയയില്‍ മൂന്ന് സീറ്റുകള്‍ മാത്രമുള്ള ബിജെപി ഭരണത്തിലെ പങ്കാളിയാണെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: