കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ കുടുബത്തിന് പങ്കാളിത്തമുള്ള ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെയും ഇഡിയുടെയും സംയുക്ത റെയ്ഡ്. കള്ളപ്പണ നിക്ഷേപം നടന്നുവെന്ന പരാതിയെ തുടര്‍ന്നാണ് ഇ.പി.ജയരാജന്റെ ഭാര്യയും മകനും ഭാഗമായ റിസോര്‍ട്ടില്‍ കൊച്ചിയില്‍നിന്ന് എത്തിയ ടിഡിഎസ് ഉദ്യോഗസ്ഥരുടെ സംഘം പരിശോധന നടത്തുന്നത്.
ഇ.പി.ജയരാജന്റെ മകന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ മൊറാഴയില്‍ നിര്‍മിച്ച വിവാദ റിസോര്‍ട്ടായ വൈദേകത്തിനു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്ന് നേരത്തെ കണ്ടെത്തി. പരിസ്ഥിതി ആഘാതം പരിശോധിപ്പിക്കാമെന്ന് വ്യക്തമാക്കി തളിപ്പറമ്പ് തഹസില്‍ദാര്‍ 2018ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് പുറത്തുവന്നത്.
ശാസ്ത്രീയ പരിശോധനകള്‍ നടക്കാതെയാണ് റിസോര്‍ട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കിയതെന്ന് ശാസ്ത്ര സാഹിത്യപരിഷത്ത് ആക്ഷേപം ഉന്നയിച്ചിരുന്നു. സിപിഎം സംസ്ഥാന സമിതിയില്‍ പി. ജയരാജന് വിഷയം ഉന്നയിച്ചതോടെയാണ് ആയുര്‍വേദ റിസോര്‍ട്ട് വിവാദമായത്. റിസോര്‍ട്ടിലെ പരിശോധന ഇ.പി.ജയരാജനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: