തിരുവനന്തപുരം: മാര്‍ച്ച് 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കാനിരിക്കെ, ഡോ. സിസ തോമസിനെ സാങ്കേതിക സര്‍വ്വകലാശാല വിസി സ്ഥാനത്ത് നിന്നും മാറ്റുകയും പകരം നിയമനം നല്‍കാതെ പീഡിപ്പിക്കാനുമുള്ള പിണറായി സര്‍ക്കാരിന്റെ നടപടിയ്‌ക്ക് എതിരെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍.
സാങ്കേതിക സര്‍വ്വകലാശാല താല്‍ക്കാലിക വിസിയായി പ്രവര്‍ത്തിക്കുന്ന ഡോ. സിസയ്‌ക്ക് തിരുവനന്തപുരത്ത് തന്നെ ഉചിതമായ നിയമനം നല്‍കണമെന്ന് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചിരിക്കുകയാണ്. സാങ്കേതിക സര്‍വ്വകലാശാലയുടെ വിസിയായിരുന്ന രാജശ്രീ എം.എസിന്റെ നിയമനം യുജിസി മാനദണ്ഡമനുസരിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അവരെ നീക്കിയതായിരുന്നു. തുടര്‍ന്ന് ഗവര്‍ണറാണ് ഡോ.സിസ തോമസിനെ സാങ്കേതിക സര്‍വ്വകലാശാല വിസിയായി നിയമിച്ചത്. സുപ്രിംകോടതി തന്നെ രാജശ്രീ എം.എസിന് വിസിയെന്ന നിലയിലുള്ള പെന്‍ഷന്‍ നല്‍കരുതെന്നും വിധിച്ചിരുന്നതാണ്.
ഇതിനെയെല്ലാം കാറ്റില്‍പറത്തിയാണ് സര്‍ക്കാര്‍ തന്നെ ചൊവ്വാഴ്ച ഡോ. സിസ തോമസിനെ മാറ്റിയതായും ഡോ. രാജശ്രീ എം.എസിനെ വിസിയായി നിയമിച്ചതായും ഉത്തരവിറക്കുകയായിരുന്നു. അതേ സമയം, ഡോ. സിസ തോമസിന് പകരം വേറെ എവിടെയും നിയമനം നല്‍കിയതുമില്ല. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം വിസി സ്ഥാനം ഏറ്റെടുത്തതിനുള്ള പ്രതികാരം തീര്‍ക്കുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. വിസിയായി ഇരിക്കുമ്പോള്‍ ഇടതുസംഘടനകളുടെ പ്രതിനിധികള്‍ ഡോ.സിസ തോമസിനെ പരമാവധി നിസ്സഹകരണത്തിലൂടെ പീഢിപ്പിച്ചിരുന്നു. എന്നാല്‍ എത്രയും വേഗം അവര്‍ക്ക് തിരുവനന്തപുരത്ത് തന്നെ നിയമനം നല്‍കാന്‍ കല്‍പിച്ചിരിക്കുകയാണ് സംസ്ഥാന അഡ്മിനിസിട്രേഷന്‍ ട്രിബ്യൂണല്‍.
ഗവര്‍ണറുടെ തീരുമാനത്തിനെതിരായ സംസ്ഥാനസര്‍ക്കാര്‍ നീക്കത്തിനെതിരെ ഗവര്‍ണര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: